ജിദ്ദ: ‘ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യൻ’ എന്നറിയപ്പെടുന്ന പാകിസ്താൻ പൗരൻ ഗുലാം ഷബീർ (42) ജിദ്ദയിൽ നിര്യാതനായി. ഹൃദ്രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ആരോഗ്യനില ഞായറാഴ്ച കൂടുതൽ വഷളാകുകയും ഞായറാഴ്‌ച മരണപ്പെടുകയുമായിരുന്നു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
2000 മുതൽ 2006 വരെ തുടർച്ചയായി ആറ് വർഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനെന്ന റെക്കോർഡിന് ഉടമയായിരുന്നു ഗുലാം ഷബീർ. 255 സെൻറിമീറ്റർ ഉയരമുള്ള അദ്ദേഹം ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 1980ൽ പാകിസ്താനിലാണ് ഗുലാം ശബീർ ജനിച്ചത്.

ഗൾഫ് രാജ്യങ്ങളിൽ നിരവധി തവണ സന്ദർശനം നടത്തിയ ഗുലാം ഷബീർ ഏറ്റവും കൂടുതൽ സന്ദർശനം നടത്തിയത് സഊദിയിൽ ആയിരുന്നു. സഊദിയുടെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കാറുണ്ടായ അദ്ദേഹത്തോടൊപ്പം ഫോട്ടോയെടുക്കാൻ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ ആവേശം കാണിച്ചിരുന്നു. നിരവധി പ്രശസ്ത പരിപാടികളിലും പങ്കെടുത്തു.താൻ സന്ദർശനം നടത്തിയ 42 അറബ്, അറബേതര രാജ്യങ്ങളിൽ വച്ച് ഏറ്റവും മനോഹരമായ രാജ്യമാണ് സഊദിയെന്നായിരുന്നു അദ്ദേഹത്തിെൻറ അഭിപ്രായം.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




