ജിദ്ദ ഇരിക്കൂർ മണ്ഡലം കെഎംസിസി ഫലസ്തീൻ ഐക്യദാർഢ്യവും സാമൂഹ്യ സുരക്ഷാ കാംപയിനും നടത്തി

0
546

ജിദ്ദ: എല്ലാ അന്താരാഷ്ട്ര നിയമങ്ങളും കാറ്റിൽ പറത്തി ഫലസ്തീനിൽ ഇസ്റാഈൽ നരമേധം തുടരുന്നത് അവസാനിപ്പിക്കണമെന്നും
പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളുമെല്ലാം ഓരോ നിമിഷവും പിടഞ്ഞുവീഴുകയാണ്. വെള്ളവും ഭക്ഷണവും ഇന്ധനവും വൈദുതിയും മരുന്നുമില്ലാതെ ഗസ്സയിലെ ജനത്തെ വീർപ്പു മുട്ടിക്കുന്ന കൊടും ക്രൂരതക്കെതിരെ ലോകമനസ്സാക്ഷി ഉണരണമെന്നും ജിദ്ദ ഇരിക്കൂർ മണ്ഡലം കെഎംസിസി ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ആവശ്യപെട്ടു. യുദ്ധം അവസാനിപ്പിക്കാൻ അന്താരാക്ഷ്ട്ര സമൂഹം ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഷറഫിയ ഇമ്പീരിയൽ ഹോട്ടലിൽ നടന്ന
ജിദ്ദ ഇരിക്കൂർ മണ്ഡലം കെഎംസിസി മണ്ഡലം കൺവെന്‍ഷനും ഫലസ്തീൻ ഐക്യദാർഢ്യവും സാമൂഹ്യ സൂരക്ഷാ കാംപയിനും ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. നജീബ് യു പി അധ്യക്ഷത വഹിച്ചു. ജബ്ബാർ ഇരിക്കൂർ ഖിറാഅത്ത് നിർവ്വഹിച്ചു.

കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡന്റ് അബ്ദുൽ റഹ്‌മാൻ വായാട് ഫലസ്തീനും അഹമദ് സാഹിബും എന്ന വിഷയവും, കണ്ണൂർ ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി സകരിയ ആറളം സാമൂഹ്യ സൂരക്ഷാ പദ്ധതിയുടെ ആവശ്യകതയും അതിന്റെ പ്രയോജനവും എന്ന വിഷയവും അവതരിപ്പിച്ചു. റസാഖ് ഇരിക്കൂർ അരാഷ്ട്രീയം സമൂഹത്തിന് വിപത്ത് മാത്രമേ സമ്മാനിക്കു എന്ന് രാഷ്ട്രീയ ഉല്ബോധന പ്രസംഗത്തിൽ സൂചിപ്പിച്ചു
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുസ്തഫയെ അബ്ദുൽ റഹ്‌മാൻ വായാടും സെക്രട്ടറി സിറാജ് കണ്ണവത്തെ സഹീർ ശാദുലിയും ഹാരാർപ്പണം ചെയ്തു.

സാമൂഹ്യ സൂരക്ഷാ പദ്ധതിയുടെ ഫോമുകൾ സകരിയ ആറളം മുജീബ്, ഹനീഫ എന്നിവർക്ക് നൽകി ഉദ്ഘാടനം ചെയ്തു. കരീം, മുഹമ്മദ് കുഞ്ഞി ശ്രീകണ്ടാപുരം പ്രസംഗിച്ചു. ബഷീർ നെടുവോട് സ്വാഗതവും ശറഫുദ്ധീൻ ഇരിക്കൂർ നന്ദിയും പറഞ്ഞു. തുടർന്ന് ഗ്രീൻസ് ജിദ്ദയുടെ ഇമ്പമാർന്ന മുട്ടിപാട്ടും അരങ്ങേറി

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക