മുഹമ്മദ്‌കുട്ടി കോഡൂരിന്റെ ഭാര്യ നിര്യാതയായി

0
1617

ദമാം: സഫാ പോളിക്ലിനിക്ക് സാരഥിയും സഊദി കിഴക്കൻ പ്രവിശ്യ കെഎംസിസി പ്രസിഡണ്ടുമായ മുഹമ്മദ്‌കുട്ടി കോഡൂരിന്റെ സഹധർമ്മിണി ഹഫ്സത്ത് (46) നിര്യാതയായി. അസുഖസംബന്ധമായി നാട്ടിൽ ചികിത്സയിലായിരുന്ന അവർ രാവിലെ പ്രാദേശികസമയം അഞ്ച് മണിയോടെ കോട്ടക്കൽ മിംസ് ഹോസ്പിറ്ററിൽ ആണ് മരണപ്പെട്ടത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

12 മണിയോടെ ഈസ്റ്റ് കോഡൂർ ജുമാമസ്ജിദ് മഖ്ബറയിൽ ഖബറടക്കം നടക്കും.
രണ്ടു പതിറ്റാണ്ടിലധികമായി കുടുംബത്തോടൊപ്പം ദമാമിലുണ്ടായിരുന്ന അവർ കെഎംസിസി വനിതവിംഗിൻറെ നേതൃനിരയിലും ജീവകാരുണ്യമേഖലയിലും സ്തുസ്ത്യർഹമായ സേവനങ്ങളർപ്പിച്ചിരുന്നു. വെസ്റ്റ് കോഡൂർ സ്വദേശി പിച്ചൻ സൈനുദ്ധീൻ മുസ്‌ലിയാരുടെ മകളാണ്.
മക്കൾ: മുഹമ്മദ് ആഷിഖ്, മുഹമ്മദ് അസീബ്, ഹഫ്‌ന ഷെറിൻ. ദമാമിലുള്ള അഹമ്മദ് അലി, അമീറലി, ആബിദലി എന്നിവർ സഹോദരങ്ങളാണ്.

ഹഫ്സയുടെ നിര്യാണത്തിൽ കെഎംസിസി അനുശോചിച്ചു. ഇന്ന് രാത്രി 7.30 ന് ദമ്മാം റയാൻ പോളിക്ലിനിക്കിൽ അവർക്ക് വേണ്ടിയുള്ള മയ്യിത്ത് നിസ്കാരവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചിട്ടുണ്ടെന്നും കെഎംസിസി അറിയിച്ചു. ദമാം കെഎംസിസി യുടെ എല്ലാ ഔദ്യോഗിക പരിപാടികളും 3 ദിവസത്തേക്ക് നിർത്തി വെച്ചിട്ടുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക