മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറിയുമായി മുനവ്വറലി തങ്ങൾ കൂടിക്കാഴ്ച നടത്തി

0
2137

മക്ക: മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറിയും യു.എൻ ഉന്നത തല യോഗങ്ങളിൽ മുസ്‌ലിം വേൾഡ് ലീഗിനെ പ്രതിനിധീകരിക്കുകയും ചെയ്യുന്ന ഡോ.അബ്ദുറഹ്‌മാൻ അൽ സെയ്തുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മക്കയിൽ കൂടിക്കാഴ്ച നടത്തി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കേരളത്തിന്റെ സാംസ്‌കാരിക തനിമയും മതസൗഹാർദ്ദവും ലോകത്തിന് മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. സുൽത്താൻ സെഹ്‌റാനി, കുഞ്ഞിമോൻ കാക്കിയ, ഹൈദർ പുഴക്കര, ഷറഫുദ്ദീൻ പട്ടാമ്പി, റാഷിദ് പെരിങ്ങാടൻ, അബൂബക്കർ സാദിഖ് ഹസനി എന്നിവരും മുനവ്വറലി തങ്ങൾക്കൊപ്പമുണ്ടായിരുന്നു.

യു എൻ ഉന്നത-തല യോഗത്തിലടക്കം മുസ്‌ലിം വേൾഡ് ലീഗിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ധൈഷണിക നേതൃത്വമാണ് ഡോക്ടർ അബ്ദുറഹ്മാൻ അൽ സെയ്ദ്. അദ്ദേഹവുമായുള്ള നിമിഷങ്ങൾ തികച്ചും അവിസ്മരണീയമായ അനുഭവമായിരുന്നുവെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക