Sunday, 3 December - 2023

ഫലസ്തീന്‍ ജനതയ്ക്ക് ആശ്വാസം പകരാന്‍ സഊദി അറേബ്യ ജനകീയ സംഭാവന കാംപയിന്‍ ആരംഭിച്ചു

റിയാദ്: ഫലസ്തീന്‍ ജനതയ്ക്ക് ആശ്വാസം പകരാന്‍ സൗദി അറേബ്യ ജനകീയ സംഭാവന കാമ്പയിന്‍ ആരംഭിച്ചു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് 30 മില്യന്‍ റിയാലും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ 20 മില്യന്‍ റിയാലും സംഭാവന നല്‍കി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സാഹം പ്ലാറ്റ്‌ഫോം വഴിയാണ് ജനകീയ സംഭാവ കാമ്പയിന്‍ ആരംഭിച്ചത്. വൻ പിന്തുണയാണ് കാംപയിന് ലഭിക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ സംഭാവന ആറ് കോടി കവിഞ്ഞു. മുഹമ്മദ് ഇബ്രാഹിം അൽ-സുബൈ ചാരിറ്റബിൾ ഫൗണ്ടേഷൻ (ഗ്രോസ്) ഗസ മുനമ്പിലെ പലസ്തീൻ ജനതയ്ക്ക് ആശ്വാസം നൽകുന്നതിനുള്ള ജനകീയ കാംപയ്‌നിന് 3 ദശലക്ഷം സഊദി റിയാൽ സംഭാവന നൽകി.

അൽ റാജ്ഹി ബാങ്കിന്റെ SA5580000504608018899998 എന്ന അക്കൌണ്ട് വഴിയോ മൊബൈലിൽ ടെക്സ്റ്റ് മെസേജ് വഴിയോ വെബ്സൈറ്റ് വഴിയോ ഒക്കെ സംഭാവന നൽകാൻ സാധിക്കും. മൊബൈലിൽ നിന്ന് 5565 എന്ന നമ്പറിലേക്ക് വാചക സന്ദേശം വഴിയാണ് സംഭാവന നൽകാൻ സാധിക്കുക. 10 റിയാൽ സംഭാവന ചെയ്യാൻ നമ്പർ 1, 20 റിയാൽ സംഭാവന ചെയ്യാൻ നമ്പർ 2, 30 റിയാൽ സംഭാവന ചെയ്യാൻ നമ്പർ 3 എന്നിങ്ങനെ ടൈപ്പ് ചെയ്‌താൽ മതിയാകും. സാഹം ksa റിലീഫ് എന്ന സൈറ്റ് വഴിയും എളുപ്പത്തിൽ സംഭാവന ചെയ്യാൻ സാധിക്കും.

ഫലസ്തീന്‍ ജനതക്കുള്ള മാനുഷിക, വികസന പിന്തുണ അവസാനിച്ചിട്ടില്ലെന്നും ഫലസ്തീന്‍ ജനത അനുഭവിച്ച പ്രതിസന്ധികളിലും ദുരിതങ്ങളിലും അവരോടൊപ്പം നില്‍ക്കാന്‍ സൗദി അറേബ്യയുടെ ചരിത്രപരമായ പങ്കിന്റെ ചട്ടക്കൂടിലാണ് ഈ ജനകീയ സംഭാവന കാമ്പയിന്‍ ആരംഭിക്കുന്നതെന്ന് സെന്ററിന്റെ ജനറല്‍ സൂപ്പര്‍വൈസര്‍ ഡോ. അബ്ദുല്ല അല്‍റബീഅ അറിയിച്ചു.

ഫലസ്തീന്‍ ജനതക്ക് പിന്തുണ നല്‍കുന്ന രാജ്യങ്ങളിലെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് സൗദി അറേബ്യ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജാവിനും കിരീടാവകാശിക്കും നന്ദി പറയുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: