Sunday, 3 December - 2023

ഒറ്റദിവസത്തിൽ റോഡുവഴി ആറുരാജ്യങ്ങൾ; അപൂർവ്വത സൃഷ്ടിച്ച് മലയാളികൾ

ഷാർജ: കുവൈത്ത്, സഊദി അറേബ്യ, ബഹ്റൈൻ, ഖത്തർ, യു.എ.ഇ, ഒമാൻ എന്നീ രാജ്യങ്ങളിലൂടെ ഒരു ദിവസം കൊണ്ട് റോഡുവഴി യാത്രചെയ്ത് അപൂർവത സൃഷ്ടിച്ചിരിക്കുകയാണ് തൃശ്ശൂർ സ്വദേശികളായ രണ്ട് സുഹൃത്തുക്കൾ. ചാവക്കാട് ഇടക്കഴിയൂർ സ്വദേശി സിയാദ് കല്ലയിൽ (41), കൈപ്പമംഗലം സ്വദേശി ഷാഫിമോൻ ഉമ്മർ (43) എന്നിവരാണ് ഈ മാസം 19-ന് ജി.സി.സി. രാജ്യങ്ങളിലൂടെ സഞ്ചരിച്ച് യാത്രയിൽ പുതിയ അധ്യായമെഴുതിയത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാഹനമോടിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ നിയമങ്ങളെപ്പറ്റി ബോധവത്കരിക്കൽ, ഗൾഫ് രാജ്യങ്ങളിലൂടെയുള്ള സൗഹൃദയാത്ര പ്രോത്സാഹിപ്പിക്കൽ തുടങ്ങിയവയൊക്കെയായിരുന്നു യാത്രയുടെ ലക്ഷ്യം. കൂടാതെ ഒറ്റവിസയിൽ ജി.സി.സി. മുഴുവൻ സന്ദർശിക്കാനുള്ള അനുമതി വരാനിരിക്കെ അതിനുള്ള പ്രചോദനംകൂടിയാണ് ഈ യാത്രയെന്ന് സിയാദ് കല്ലയിൽ പറഞ്ഞു.

19-ന് കുവൈത്ത് സമയം പുലർച്ചെ 12.02-ന് കുവൈത്ത് ടവറിനുസമീപത്തുനിന്നുമാണ് യാത്ര തുടങ്ങിയത്. കുവൈത്ത് നുവൈസിബ് അതിർത്തിവഴി സൗദിയിലേക്ക്. സൗദിയിലെ പ്രശസ്ത സാംസ്കാരിക കേന്ദ്രമായ യിത്ര ലൈബ്രറി, മ്യൂസിയം, എക്സിബിഷൻ കേന്ദ്രം എന്നിവ സന്ദർശിച്ചശേഷം സിയാദും ഷാഫിമോനും അൽഖോബാർ വഴി ബഹ്‌റൈനിലെത്തി.

മനാമയിലെ ഗ്രാൻഡ് മോസ്‌ക് സന്ദർശിച്ചശേഷം വീണ്ടും ഒരേ അതിർത്തിവഴി സഊദിയിലേക്ക്. സഊദിയിൽനിന്ന് സൽവ വഴി ഖത്തറിലെ ദോഹ കോർണീഷിലുള്ള പേൾ മോനുമെൻറ് ആയിരുന്നു അടുത്തലക്ഷ്യം. തുടർന്ന് ഖത്തറിൽനിന്ന് ബത്ത അതിർത്തി താണ്ടി യു.എ.ഇ.യിലെത്തി. സാംസ്‌കാരിക കേന്ദ്രമായ ഷാർജയിലെ ഗ്രാൻഡ് മോസ്ക് സന്ദർശിച്ചശേഷം അതിർത്തിയായ അൽദാറാ കടന്ന് ഒമാനിലെ കസബ് കോട്ടയ്ക്കുസമീപം ഒരുദിവസത്തെ യാത്രയ്ക്ക് വിരാമമിട്ടു. രാത്രി 11.55-നാണ് യാത്ര അവസാനിപ്പിച്ചത്.

യു.എ.ഇ. സംരംഭക വിസയുള്ള സിയാദിനും ഷാഫിമോനും ജി.സി.സി. വിസ ലഭിക്കാനും ബുദ്ധിമുട്ടേണ്ടിവന്നില്ല. അതിർത്തികളിലും കൂടുതൽ സമയമെടുത്തില്ല.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: