ഉംറ തീര്‍ത്ഥാടനത്തിനെത്തി അസുഖ ബാധിതയായി ചികിത്സയിലായിരുന്ന മലയാളിയെ നാട്ടില്‍ എത്തിച്ചു

0
517

മക്ക: അസുഖ ബാധിതയായി ചികിത്സയിലായിരുന്ന തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി സുലൈഖാ ബീവിയെ സുരക്ഷിതമായി നാട്ടില്‍ എത്തിച്ചു.

ഒക്ടോബര്‍ ആദ്യവാരം മക്കയില്‍ എത്തി ആദ്യ ഉംറ നിര്‍വഹിച്ച ശേഷം റൂമില്‍ എത്തിയതിനു പിന്നാലെ ബോധരഹിതയാവുകയായിരുന്നു. തുടര്‍ന്ന് അജ്‌യാദ് എമര്‍ജന്‍സി ആശുപത്രിയിലും പിന്നീട് കിങ്‌ ഫൈസല്‍ ഹോസ്പിറ്റലില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ഒരാഴ്ചയോളവും കഴിഞ്ഞു.

ദമാമില്‍നിന്നെത്തിയ ബന്ധുവിന്റെ കൂടെയാണ് ജിദ്ദയില്‍നിന്ന് കൊച്ചിയിലേക്കുള്ള സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്ര തിരിച്ചത്. യാത്ര, ആശുപത്രി, രേഖകള്‍ എന്നിവയുടെ ഏകോപനം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹിക ക്ഷേമ അംഗവും സൗദി ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടീവ് അംഗവുമായ മുഹമ്മദ് ഷമീം നരിക്കുനി നിര്‍വഹിച്ചു.