റിയാദ്: ബിസിനസ്, ഫാമിലി, വ്യക്തിഗത സന്ദർശക വിസകൾ ഓൺലൈനിൽ പുതുക്കാമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. അബ്ശിർ, മുഖീം പ്ലാറ്റ്‌ഫോമുകൾ വഴിയാണ് പുതുക്കേണ്ടത്. 180 ദിവസം വരെ ഓൺലൈനിൽ പുതുക്കാം.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
എന്നാൽ, സിംഗിൾ എൻട്രി വിസയുടെ കാര്യമാണ് ജവാസാത് അറിയിപ്പിൽ വ്യക്തമാക്കുന്നത്. മൾട്ടി എൻട്രി വിസയുടെ കാര്യം ഇതിൽ പറയുന്നില്ല. 180 ദിവസത്തിന് ശേഷം ഓൺലൈനിൽ പുതുക്കാൻ സാധിക്കാത്തതിനാൽ സഊദി അറേബ്യയിൽ നിന്ന് പുറത്തുകടന്ന് തിരിച്ചുവരേണ്ടിവരും. നിലവിൽ മൾട്ടി എൻട്രി സന്ദർശക വിസകൾ ഓരോ മൂന്നു മാസത്തിനു ശേഷവും സഊദി അറേബ്യക്ക് പുറത്ത് പോയി തിരിച്ചുവരുകയാണ് ചെയ്യുന്നത്. അത് അത് പോലെ തന്നെ തുടരുമെന്നാണ് ഇപ്പോൾ മനസ്സിലാകുന്നത്.
രാജ്യത്തുള്ള വിവിധ തരത്തിലുള്ള വിസിറ്റ് വിസകൾ ഉള്ളവരോട് വിസ നിയന്ത്രണങ്ങൾ പാലിക്കണമെന്നും പാസ്‌പോർട്ട് ഓഫീസുകൾ സന്ദർശിക്കേണ്ട ആവശ്യമില്ലാതെ കാലാവധി തീരുന്നതിന് ഏഴ് ദിവസം മുമ്പ് ഇലക്‌ട്രോണിക് രീതിയിൽ അതിന്റെ സാധുത നീട്ടണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് ആവശ്യപ്പെട്ടു.
ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പ്ലാറ്റ്ഫോം വഴിയും (അബ്ഷർ ഇൻഡിവിജ്വൽ, അബ്ഷിർ ബിസിനസ്സ്) മുഖീം ഇലക്ട്രോണിക് പോർട്ടൽ വഴിയും “സിംഗിൾ” വിസിറ്റ് വിസ കാലാവധി തീരുന്നതിന് ഏഴ് ദിവസം മുമ്പ് നീട്ടി നൽകാമെന്ന് ജവാസാത് സൂചിപ്പിച്ചു. എന്നാൽ, സന്ദർശകന് മെഡിക്കൽ ഇൻഷുറൻസ് ആവശ്യമാണ്.
അബ്ഷർ പ്ലാറ്റ്‌ഫോമിലെ ആശയവിനിമയ സേവനത്തിലൂടെ ഒരു അഭ്യർത്ഥന സമർപ്പിച്ച് ഇലക്ട്രോണിക് ആയി ഇത് നടപ്പിലാക്കാൻ സാധിച്ചില്ലെങ്കിൽ ഇക്കാര്യം സന്ദേശമായി അറിയിക്കുമെന്നും ജവാസാത് അറിയിച്ചു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




