വീണ്ടും റൊണാൾഡോ മാജിക്; അൽ നസ്റിന് ജയം

0
2690

റിയാദ്: സഊദി ലീഗിൽ സൂപർ താരം റൊണാൾഡോയും ടാലിസ്കയും ളമാകിനെതിരെയുള്ള മത്സരത്തിൽ അൽ നസ് റിനെ വിജയത്തിലേക്ക് നയിച്ചു. 47 ആം മിനുട്ടിൽ ളമാക് ആയിരുന്നു ആദ്യ ഗോൾ നേടിയത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക 

എന്നാൽ 52 ആം മിനുട്ടിൽ ടാലിസ്കയും 56 ആം മിനുട്ടിൽ റൊണാൾഡോയും നേടിയ ഗോളുകളിലൂടെ അൽ നസ്ർ 2 – 1 നു വിജയിക്കുകയായിരുന്നു.

ടാലിസ്ക ഫ്രീ കിക്കിലൂടെയായിരുന്നു സമനില ഗോൾ നേടിയത്. എന്നാൽ 4 മിനുട്ടിനു ശേഷം ടീമിനെ വിജയത്തിലേക്ക് നയിച്ച, റൊണാൾഡോ നേടിയ ലോഗ് റേഞ്ച് ഫ്രീ കിക്ക് ഗോൾ ഗാലറിയെ ഇളക്കി മറിച്ചു.

നിലവിൽ സഊദി ലീഗിൽ അൽ നസ്ർ മൂന്നാം സ്ഥാനത്താണുള്ളത്. അൽ ഹിലാൽ ഒന്നാം സ്ഥാനത്തും അൽ തആവുൻ രണ്ടാം സ്ഥാനത്തും ഇത്തിഹാദ് നാലാം സ്ഥാനത്തും ആണുള്ളത്.

ഗാലറിയെ ഇളക്കി മറിച്ച റൊണാൾഡോയുടെ സൂപർ ഫ്രീ കിക്ക് ഗോൾ കാണാം. വീഡിയോ👇

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക 

https://twitter.com/akhbaar24sports/status/1715767103892939130?t=SF0Zrb0n0WtYZ62cgBpsQA&s=19