കൊല്ലാൻ പോകാൻ യൂണിഫോം തരില്ല’; ഇസ്റാഈൽ സൈന്യത്തിനുള്ള യൂണിഫോം ഓർഡർ റദ്ദാക്കി മലയാളി

0
3253

നിരപരാധികളെ കൊന്നൊടുക്കുന്ന യുദ്ധത്തെ ന്യായീകരിക്കാൻ കഴിയില്ലെന്ന് ഉടമ

കൂത്തുപറമ്പ് (കണ്ണൂർ): യുദ്ധഭീകരത അവസാനിപ്പിക്കാതെ ഇസ്റാഈൽ സൈന്യത്തിനു യൂണിഫോം നിർമിച്ചു നൽകില്ലെന്ന് മരിയൻ അപ്പാരൽസ്. ഒരു ലക്ഷം യൂണിഫോമിനു കൂടി ഓർഡർ ലഭിച്ചെങ്കിലും കരാറിൽനിന്നു പിൻവാങ്ങുകയാണെന്നു കമ്പനി അധികൃതർ വ്യക്തമാക്കി. 2012 മുതലാണ് ഇസ്റാഈൽ സൈന്യത്തിനു മരിയൻ അപ്പാരൽസ് യൂണിഫോം തയാറാക്കി നൽകാൻ തുടങ്ങിയത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ആശുപത്രികളില്‍ ഉള്‍പ്പെടെ ബോംബ് വര്‍ഷിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന സമീപനത്തോട് ധാര്‍മ്മിക വിയോജിപ്പുള്ളതിനാലാണ് തീരുമാനമെന്ന് സ്ഥാപന അധികൃതര്‍ അറിയിച്ചു. 15 വർഷമായി വ്യവസായ വളർച്ചാകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ കയറ്റുമതിക്കുള്ള വസ്ത്രങ്ങളാണു നിർമിക്കുന്നത്. 1500 ൽ അധികം തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥാപനത്തിൽ 95 ശതമാനവും വനിതകളാണ്. 

ഇസ്റാഈൽ സൈന്യത്തിനു മാത്രമല്ല, ഫിലിപ്പീൻസ് ആർമി, ഖത്തർ ആർമി, കുവൈത്ത് എയർഫോഴ്‌സ്, കുവൈത്ത് നാഷനൽ ഗാർഡ് തുടങ്ങിയവയ്ക്കും ഇവിടെ യൂണിഫോം നിർമിക്കുന്നുണ്ട്. തൊടുപുഴ സ്വദേശിയായ തോമസ് ഓലിക്കൽ നേതൃത്വം നൽകുന്ന കമ്പനി മുംബൈ ആസ്ഥാനമായാണു പ്രവർത്തിക്കുന്നത്.

‘നിരപരാധികളെ കൊന്നൊടുക്കുന്ന യുദ്ധത്തെ ന്യായീകരിക്കാൻ കഴിയില്ല. ഇസ്രയേലിൽനിന്നു നേരത്തേ സ്വീകരിച്ച ഓർഡർ ചെയ്തു കൊടുക്കും. യുദ്ധം തുടങ്ങിയതിനു ശേഷമുള്ള ഓർഡർ സ്വീകരിക്കില്ല.’ – തോമസ് ഓലിക്കൽ (എംഡി, മരിയൻ അപ്പാരൽസ്)

വസ്ത്ര നിർ‌മ്മാണ കമ്പനി നിർമാണം നിർത്തുന്നതുമായി ബന്ധപ്പെട്ട് മന്ത്രി പി രാജീവ് പങ്കിട്ട കുറിപ്പിങ്ങനെ👇

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇസ്റാഈൽ പോലീസിന് യൂണിഫോം നിര്‍മ്മിച്ചു നല്‍കിയിരുന്ന കണ്ണൂരിലെ പ്രമുഖ വസ്ത്രനിര്‍മ്മാണ കമ്പനിയായ മരിയന്‍ അപ്പാരല്‍സ് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. ആശുപത്രികളില്‍ ഉള്‍പ്പെടെ ബോംബ് വര്‍ഷിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന സമീപനത്തോട് ധാര്‍മ്മിക വിയോജിപ്പുള്ളതിനാല്‍, സമാധാനം പുന:സ്ഥാപിക്കുന്നതു വരെ ഇസ്രയേലില്‍ നിന്നുള്ള ഓര്‍ഡറുകള്‍ സ്വീകരിക്കേണ്ടതില്ല എന്ന് മരിയന്‍ അപ്പാരല്‍സ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുകയാണ്.

ആഗോളാടിസ്ഥാനത്തില്‍ വന്‍ വിപണിയുള്ള സ്ഥാപനമാണ് മരിയന്‍ അപ്പാരല്‍സ്. ഇസ്റാഈൽ പോലീസിന് 2015 മുതല്‍ മരിയന്‍ അപ്പാരല്‍ യൂണിഫോം നല്‍കുന്നുണ്ടായിരുന്നു. പൂര്‍ണമായും എക്സ്പോര്‍ട്ട് മേഖലയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇസ്രായേല്‍ പോലീസിനു മാത്രമല്ല ഫിലപ്പീന്‍ ആര്‍മി, ഖത്തര്‍ എയര്‍ഫോഴ്സ്, ഖത്തര്‍ പോലീസ്, ബ്രിട്ടീഷ് അമേരിക്കന്‍ സെക്യൂരിറ്റി കമ്പനികള്‍, ആശുപത്രി യൂണിഫോമുകള്‍ എന്നിവരെല്ലാം അണിയുന്ന യൂണിഫോമിന് പിന്നില്‍ ഈ വസ്ത്ര നിര്‍മാണ കമ്പനിയുടെ സാന്നിധ്യമുണ്ട്.

മലയാളിയായ തോമസ് ഓലിക്കല്‍ നേതൃത്വം നല്‍കുന്ന കമ്പനി 2008 മുതല്‍ കണ്ണൂര്‍ കൂത്തുപറമ്പില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മാണ യൂണിറ്റിലാണ് യൂണിഫോമുകളെല്ലാം നിര്‍മിക്കുന്നതും പായ്ക്ക് ചെയ്യുന്നതും. ഉന്നത ഗുണ നിലവാരമുറപ്പിക്കാനായി പ്രത്യേകം റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ടീമും മരിയന്‍ അപ്പാരലില്‍ ഉണ്ട്.

ഇന്ന് 1,500ഓളം ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നു. ഇവരില്‍ ഭൂരിഭാഗവും സമീപ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. 95 ശതമാനം ജീവനക്കാരും വനിതകളാണ്. മികച്ച ടീം വര്‍ക്കിലൂടെ രാജ്യാന്തര നിലവാരത്തില്‍ ഉല്‍പ്പാദനം സാധ്യമാകുന്നു. യൂണിഫോമുകളില്‍ മാത്രം ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത് കൊണ്ട് ഫാഷന്‍ മാറുന്നതനുസരിച്ച് ഉല്‍പ്പാദനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടതില്ല എന്നതിനാല്‍ കമ്പനിയുടെ വരുമാനത്തെ ബാധിക്കുന്നില്ല.

50-70 കോടി രൂപ വാര്‍ഷിക വിറ്റുവരവും കമ്പനിക്കുണ്ട്. മിഡില്‍ ഈസ്റ്റിലെ പല സ്‌കൂളുകള്‍ക്കും യൂണിഫോമുകള്‍, ആശുപത്രികളിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലേക്കുള്ള യൂണിഫോമുകള്‍, വിദേശ രാജ്യങ്ങളിലേക്കുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വസ്ത്രങ്ങള്‍, കോട്ടുകള്‍ തുടങ്ങിയവയും മരിയന്‍ ഉല്‍പാദിപ്പിക്കുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക