സർക്കാർ വഴി സഊദിയിലേക്ക് വൻ അവസരം; വിസയും ടിക്കറ്റും സൗജന്യം, അഭിമുഖം 6 ന്, ശമ്പളവും അറിയാം

0
6976

വിദേശ ജോലി സ്വപ്നം കാണുന്ന നഴ്സാണോ നിങ്ങൾ? എന്നാൽ ഇതാ അവസരം. കേരള സർക്കാർ സ്ഥാപനമായ ഓവർസീസ്‍ ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയിമെന്റ് പ്രമോഷന്‍ കണ്‍സല്‍ട്ടന്റ്സ് ലിമിറ്റഡ്
(ഒഡെപെക്) മുഖേന സഊദി അറേബ്യയിലേക്കാണ് അവസരം ഒരുങ്ങുന്നത്. സഊദി ആരോഗ്യമന്ത്രാലയത്തിന് കീഴിലാണ് ഒഴിവുകൾ.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ബി എസ് സി നഴ്സിങ്ങ്, പിബിബി എസ് സി നഴ്സിങ്, എം എസ് സി നഴ്സിംഗ് ആണ് യോഗ്യത. കുറഞ്ഞത് രണ്ട് വർഷം പ്രവർത്തിപരിചയം ഉള്ളവർക്കാണ് അവസരം. 4110 സൗദി റിയാൽ ( ഇന്ത്യൻ തുക 91,190.55 രൂപ)യാണ് ശമ്പളം. ഇതിനോടപ്പം എക്സ്പീരിയൻസ് അലവൻസും ലഭിക്കും. താമസവും വിസയും ടിക്കറ്റും സൗജന്യമാണ്. മെഡിക്കൽ കവറേജും ലഭിക്കും.

ഉദ്യോഗാർത്ഥികൾ നവംബർ 2 ന് മുൻപായി രജിസ്റ്റർ ചെയ്യണം. നവംബർ 6 നും 8 നുമായി മുംബൈയിൽ വെച്ചാണ് അഭിമുഖം. വനിതാ നഴ്സുമാർ മാത്രം അപേക്ഷിച്ചാൽ മതിയാകും. കൂടുതൽ വിവരങ്ങൾക്ക് https://www.odepc.net/campaign/female-bsc-nurses-ksa/ ബന്ധപ്പെടാം.

പുരുഷ നേഴ്സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട്

ശബരിമല മണ്ഡല പൂജ- മകര വിളക്ക് തീര്‍ഥാടന കാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെയും കരിമലയിലുമായി പ്രവര്‍ത്തിക്കുന്ന അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളില്‍ (ഇഎംസി) തസ്തികകളിലേക്ക് ദിവസ വേതനത്തില്‍ നവംബര്‍ 15 മുതല്‍ ജനുവരി 21 വരെ സേവനത്തിനായി പുരുഷ നേഴ്സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട്. നേഴ്സിംഗ് സൂപ്പര്‍ വൈസര്‍ – ഏഴ് ഒഴിവ് .

യോഗ്യതകള്‍ : അംഗീകൃത കോളജില്‍ നിന്ന് ജനറല്‍ നേഴ്സിംഗ് അല്ലെങ്കില്‍ ബിഎസ്സി നേഴ്സിംഗ് പാസായിട്ടുളളവരും കേരള നേഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരും ആയിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ഈ സേവനം നടത്തിയിട്ടുളളവര്‍ക്കും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ എ സി എല്‍ എസ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്കും മുന്‍ഗണന.

നേഴ്സിംഗ് ഓഫീസര്‍ 70 ഒഴിവ്

അംഗീകൃത കോളജില്‍ നിന്ന് ജനറല്‍ നേഴ്സിംഗ് അല്ലെങ്കില്‍ ബിഎസ്സി നേഴ്സിംഗ് പാസായിട്ടുളളവരും കേരള നേഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരും ആയിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ഈ സേവനം നടത്തിയിട്ടുളളവര്‍ക്ക് മുന്‍ഗണന. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനിലെ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഒക്ടോബര്‍ 25 ന് ഉച്ചയ്ക്ക് ഒന്നിന് മുമ്പായി എത്തണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഫോണ്‍: 7306391114.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക