ഗൾഫ് സ്വപ്നം യാഥാർഥ്യമാക്കാൻ സന്ദർശക വീസയിൽ എത്തി ദുരിതമനുഭവിക്കുന്നവരുടെ എണ്ണം വർധിക്കുന്നു

0
1768

എംപ്ലോയ്മെന്റ് വീസയാണെന്ന് പറഞ്ഞ് വ്യാജ റിക്രൂട്ടിങ് ഏജൻസികൾ നൽകിയ സന്ദർശക വീസയ്ക്ക് ലക്ഷങ്ങൾ നൽകി ഇവിടെയെത്തി, ചതിക്കപ്പെട്ടവരും ഒട്ടേറെ

മനാമ: ഗൾഫ് സ്വപ്നം യാഥാർഥ്യമാക്കാൻ സന്ദർശക വീസയിൽ എത്തി കേസിലും യാത്രാ നിരോധനത്തിലും അകപ്പെട്ട്  ജീവിതത്തിന്റെ വലിയൊരു ഭാഗം പാഴാക്കിക്കളയുന്നവരുടെ എണ്ണം കൂടുന്നു. ഇവരിൽ ഒട്ടേറെ മലയാളികളുമുണ്ട്. ഒടുവിൽ തിരിച്ചറിവ് വന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുമ്പോഴേയ്ക്കും  ബന്ധുക്കൾക്കും നാട്ടുകാർക്കും പോലും വേണ്ടാത്തവരാകുന്ന അവസ്‌ഥ.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കഴിഞ്ഞയാഴ്ച  പ്രായമായ ഒരു അച്ഛനെയും അമ്മയെയും മറ്റൊരാളെയും ഇത്തരത്തിൽ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും ഇടപെടലിൽ നാട്ടിലേക്ക് തിരിച്ചയച്ചു.  ഇതിൽ രണ്ടു സംഭവങ്ങളിലും  ബഹ്‌റൈനിലെ നിയമങ്ങൾ അറിയാവുന്ന മക്കൾ തന്നെയാണ് മാതാപിതാക്കളുടെ ദുരിതജീവിതത്തിന് കാരണമായത്. 

അതേസമയം, എംപ്ലോയ്മെന്റ് വീസയാണെന്ന് പറഞ്ഞ് വ്യാജ റിക്രൂട്ടിങ് ഏജൻസികൾ നൽകിയ സന്ദർശക വീസയ്ക്ക് ലക്ഷങ്ങൾ നൽകി ഇവിടെയെത്തി, ചതിക്കപ്പെട്ടവരും ഒട്ടേറെ. ഇവർ താമസരേഖയോ  ജോലിയോ ഇല്ലാതെ ദുരിത ജീവിതം നയിക്കുന്നു. നാട്ടിലെ വില്ലേജ് ഓഫിസ് മുതൽ  ബഹ്‌റൈൻ എംബസി വരെയുള്ള ഓഫിസുകളിൽ സാമൂഹിക പ്രവർത്തകർ നിരന്തരം ഇടപെട്ടാണ് ഇങ്ങനെയുള്ളവരെ നാട്ടിലേക്ക് അയക്കുന്നത്. ഈ വർഷം  നിരവധി വയോധികരെ നാട്ടിലേയ്ക്ക് അയച്ചു. 

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക