റിയാദിൽ ഖബർസ്ഥാനിൽ സൗകര്യങ്ങൾ വിപുലീകരിക്കുന്നു, പ്രാർത്ഥനക്കും ഖബർ സന്ദർശനത്തിനും കൂടുതൽ സൗകര്യങ്ങൾ

0
3300

റിയാദ്: സഊദി തലസ്ഥാന നഗരത്തിൽ ശ്മശാനങ്ങൾ വിപുലീകരിക്കാൻ പ്രത്യേക പദ്ധതി. റിയാദ് മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിലാണ് 11 ഓളം പൊതുശ്മശാനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്. നിലവിലെ സ്മശാനങ്ങളുടെ വികസനവും മോടിപിടിപ്പിക്കലും ഇതിെൻറ ഭാഗമായി നടക്കും.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഓരോ ഖബർ സ്ഥാനിലെയും ഖബ്റുകൾക്ക് പ്രത്യേക നമ്പറുകൾ അടയാളപ്പെടുത്തും. ഖബറടക്കം നടത്തപ്പെടുന്ന ആളുകളെ തിരിച്ചറിയാൻ പാകത്തിലാണ് ഖബറുകൾക്ക് നമ്പർ ഇടക. ഖബർ സന്ദർശന വേളയിൽ പ്രാർഥിക്കുന്നവർക്ക് ചൂടിൽനിന്ന് രക്ഷനേടുന്നതിന് ഖബ്ർസ്ഥാനിൽ തണൽ കുടകൾ ഒരുക്കുന്നതിനു പുറമെ തണൽ മരങ്ങളും വ്യാപകമായി വെച്ച് പിടിപ്പിക്കും. കൂടാതെ, പ്രായമായവർക്കും വൈകല്യം ഉള്ളവർക്കും സഞ്ചാരത്തിന് വാഹന സൗകര്യവും ഒരുക്കും.

ഇവിടം സന്ദർശിക്കുമ്പോൾ അവയുടെ ലൊക്കേഷനുകൾ അറിയുന്നത് എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ ലൊക്കേഷൻ ബോർഡുകൾ സ്ഥാപിക്കും. കൂടാതെ സന്ദർശകർക്ക് ഇവിടങ്ങളിൽ പ്രവർത്തിക്കുന്ന ഓഫീസിൽ നിന്ന് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കും. റിയാദിലെ പ്രധാന ശ്മശാനങ്ങളിൽ ഒന്നായ ഊദ് മഖ്ബറയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയായതായും മുനിസിപ്പാലിറ്റി അറിയിച്ചു. 1,43,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഊദ് ഖബ്ർസ്ഥാൻ വികസിപ്പിച്ചത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക