ഹമാസ് എന്നെ നന്നായി പരിപാലിക്കുന്നു, ചികിത്സ നല്‍കുന്നു: ബന്ദിയാക്കപ്പെട്ട ഇസ്രായേലി വനിതയുടെ വെളിപ്പെടുത്തൽ: വീഡിയോ പുറത്ത്

0
3443

ഹമാസ് തന്നെ നന്നായി പരിപാലിക്കുന്നുവെന്ന ബന്ദിയാക്കപ്പെട്ട ഇസ്രയേലി വനിത. ഹമാസ് പങ്കുവെച്ച വീഡിയോയിലാണ് 21 കാരിയായ മിയ സ്കീം എന്ന വനിതയുടെ വെളിപ്പെടുത്തൽ. ഹമാസിന്‍റെ സൈനിക വിഭാഗമായ ഇസ് അദ്-ദിൻ അൽ-ഖസ്സാം ബ്രിഗേഡ്സ് ആണ് തിങ്കളാഴ്ച വീഡിയോ പുറത്തുവിട്ടത്.

‘അവര്‍ എന്നെ നന്നായി പരിപാലിക്കുന്നുണ്ട്…ചികിത്സ നല്‍കുന്നുണ്ട്. മരുന്നുകള്‍ നല്‍കുന്നു. എല്ലാം ഓക്കെയാണ്. എത്രയും വേഗം എന്‍റെ മാതാപിതാക്കളുടെ അടുത്തേക്ക് വിടാനും വേഗം വീട്ടിലേക്ക് പോകാനും അനുവദിക്കണമെന്ന് മാത്രമേ ഞാൻ ആവശ്യപ്പെടൂ. ദയവായി ഞങ്ങളെ എത്രയും വേഗം ഇവിടെ നിന്നും രക്ഷിക്കുക’, വീഡിയോയിൽ മിയ പറയുന്നു.

അതേസമയം, വിഡിയോയിൽ ബന്ദി കൈ ഒടിഞ്ഞതിനെ തുടർന്ന് ഗസ്സയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നും എത്രയും വേഗം വീട്ടിലെത്താൻ ആഗ്രഹിക്കുന്നുവെന്നും പറയുന്നുണ്ട്. ആശുപത്രിയിൽ മൂന്നു മണിക്കൂർ എന്റെ കൈയ്‌ക്ക് ശസ്ത്രക്രിയ നടത്തിയെന്നാണ് വനിത പറയുന്നത്. ഇവരുടെ കൈകളിൽ ശസ്ത്രക്രിയ നടത്തിയതിന്റെ അടയാളങ്ങളും വ്യക്തമാണ്. വീഡിയോ കാണാം 👇