ജിദ്ദ: പത്ത് വർഷത്തോളമായി നിയമക്കുരുക്കിൽ കുടുങ്ങി നാട്ടിൽ പോകാൻ കഴിയാതെ, ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ട് നിരവധി രോഗങ്ങളാൽ വീർപ്പുമുട്ടിയ തമിഴ്നാട് സ്വദേശിക്ക് കെ എം സി സി യുടെ സാന്ത്വനം. ജിദ്ദ അൽ സഫ ഏരിയ കെഎംസിസി പ്രവർത്തകരുടെ ഇടപെടലാണ് വൻ തുക പിഴയും ഒടുക്കി സ്വന്തം നാടെന്ന ആശ്വാസതീരത്തേക്ക് ഇമ്രാനെ നടത്തിയത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
അദ്ദേഹത്തിന്റെ പേരുള്ള കേസിന്റെ പിഴയായ 4000 റിയാൽ കണ്ടെത്തി അടച്ചു വീട്ടുകയും ഇഖാമ പുതുക്കിയും മറ്റു ഫൈനുകൾ നിലനിൽക്കെ എംബസിയുമായി ഇടപട്ട് ഫൈനൽ എക്സിറ്റ് കരസ്ഥമാക്കി നാട്ടിലേക്ക് അയക്കുകയുമായിരുന്നു.

ഒരു വർഷത്തോളമായി ഭക്ഷണം നൽകിവന്ന സഫാ ഹോട്ടലിലെ സുമനസുകൾക്കും റൂമും മരുന്നും മറ്റു സൗകര്യങ്ങളും നൽകി അകമഴിഞ്ഞ് സഹായിച്ച ഏരിയ കെഎംസിസി പ്രവർത്തകർക്കും കണ്ണീരോടെയുള്ള നന്ദിയും ഹൃദയത്തിൽനിന്നുള്ള പ്രാർത്ഥനയും നൽകിയാണ് ഇമ്രാൻ യാത്രയായത്. എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കുന്നതായി ഇമ്രാന്റെ മോചനത്തിനായി അഹോരാത്രം പ്രയത്നിച്ചവരിൽ പെട്ട അൽ സഫ ഏരിയ കെഎംസിസി പ്രസിഡന്റ് നസീർ പെരുമ്പള, ജനറൽ സിക്രട്ടറി സമീർ ആമയൂർ എന്നിവർ പറഞ്ഞു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




