റിയാദ്: ദുരിതമനുഭവിക്കുന്ന ഫലസ്തീനി ജനതക്ക് സഊദി അറേബ്യ രണ്ട് മില്യൺ ഡോളർ സഹായം കൈമാറി. ജോർദാനിലെ സഊദി അംബാസിഡർ നയീഫ് ബിൻ ബന്ദർ അൽ സുദൈരിയാണ് ഫലസ്‌തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ കമ്മീഷണർ (UNRWA) ജനറൽ ഫിലിപ്പ് ലസാരിനിക്ക് രണ്ട് ദശലക്ഷം ഡോളർ വാർഷിക സംഭാവന കൈമാറിയത്. ഫലസ്‌തീൻ ജനതക്കായി നൽകിവരുന്ന സാമ്പത്തിക സഹായത്തിന്റെ വാർഷിക വിഹിതമാണ് കൈമാറിയത്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ചെക്ക് ഏജൻസിക്ക് കൈമാറിയതിനാൽ ദുരിതാശ്വാസ സേവനങ്ങൾ തുടർന്നും നൽകാനും ഭക്ഷണവും മരുന്നും മനുഷ്യത്വപരമായ ആവശ്യങ്ങളും സഹോദരങ്ങളായ ഫലസ്തീൻ ജനതയ്ക്ക് നൽകാനും കഴിയുമെന്ന് ജോർദാനിലെ സഊദി എംബസി പറഞ്ഞു. സഊദിയുടെ മഹത്തായ ഈ മാനുഷിക പരിഗണനക്കും യുഎൻആർഡബ്ല്യുഎയ്‌ക്കുള്ള ഈ പിന്തുണക്കും ഫലസ്‌തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ കമ്മീഷണർ (UNRWA) ജനറൽ ഫിലിപ്പ് ലസാരിനി രാജ്യത്തിന് നന്ദി അറിയിച്ചു.
സഊദി അറേബ്യ എല്ലായ്‌പ്പോഴും പലസ്‌തീനിയൻ ജനതയോട് ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നുവെന്നും മാനുഷിക ലക്ഷ്യങ്ങൾ കൈവരിക്കാൻ ഏജൻസിക്കൊപ്പം നിലകൊള്ളുകയും ചെയ്യുന്നുവെന്നും ഈ സമയത്ത് നമുക്ക് ഈ ഐക്യദാർഢ്യവും പിന്തുണയും എന്നത്തേക്കാളും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, നിലവിൽ നിർണായകമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഫലസ്തീൻ ജനതയെ പിന്തുണയ്ക്കാനുള്ള ഏജൻസിയുടെ ശ്രമങ്ങളെ പിന്തുണയ്ക്കാൻ ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളോടും അന്താരാഷ്ട്ര സമൂഹത്തോടും അദ്ദേഹം ആഹ്വാനം ചെയ്‌തു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക