വർഷങ്ങളായി നാട്ടിൽ പോകാൻ കഴിയാതിരുന്ന ഇന്ത്യക്കാരൻ നാടണഞ്ഞു

0
1505

ജിദ്ദ: വർഷങ്ങളായി നാട്ടിൽ പോകാൻ കഴിയാതിരുന്ന ആന്ധ്രപ്രദേശ് സ്വദേശിക്ക് തുണയായി ജിദ്ദ “ദിശ” പ്രവർത്തകർ. ധർമറാവു എന്ന ആന്ധ്രപ്രദേശ് സ്വദേശിയാണ് നാട്ടിലേക്ക് യാത്രയായത്.

ഇദ്ദേഹത്തിന്റെ പ്രശ്നങ്ങൾ ജിദ്ദ ദിശ പ്രവർത്തകർ ഇന്ത്യൻ കോൺസുലേറ്റിനെ വിവരം അറിയിക്കുകയായിരുന്നു. അവർ കമ്പനിയുമായി പല തവണ ബന്ധപ്പെടാൻ ശ്രമം നടത്തിയെങ്കിലും കമ്പനി അതിനു തയാറായില്ല.

പിന്നീട് നിരന്തര പരിശ്രമത്തിനൊടുവിൽ അദ്ദേഹത്തിന് നാട്ടിൽ പോകാനുള്ള സാഹചര്യം ഒരുങ്ങുകയാണുണ്ടായത്.
വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തത് ജിദ്ദ ദിശ പ്രവർത്തകരും ഇന്ത്യൻ കോൺസുലേറ്റിലെ ജീവനക്കാരുമാണ്. ഒക്ടോബർ 8 നുള്ള സൗദി എയർലൈൻസിന്റെ വിമാനത്തിൽ ജിദ്ദ ദിശ പ്രവർത്തകർ അദ്ദേഹത്തെ നാട്ടിലേക്ക് യാത്രയാക്കി.