ജിദ്ദ: റുവൈസ് ഏരിയ കെ എം സി സി ഭാരവാഹികൾ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സി. എച്ച് ചെയർ സന്ദർശിച്ചു. പ്രസിഡന്റ് സയ്യിദ് മുഹ്ദാർ തങ്ങൾ കാളികാവ്, ജനറൽ സെക്രട്ടറി റഫീഖ് പന്താരങ്ങാടി, റഹീം പെരുവള്ളൂർ, അബ്ദുസ്സലാം തേഞ്ഞിപ്പലം എന്നിവരടങ്ങിയ സംഘം ഗ്രൈസ് മാപ്പിള ഹെറിറ്റേജ് ലൈബ്രറിയുടെ പ്രവർത്തനങ്ങൾ നേരിൽ കണ്ടു. ഗ്രെയ്സ് ബുക്സ് പ്രസിദ്ധീകരിക്കുന്ന ബനാത്ത് വാല സ്മാരക ഗ്രന്ഥത്തിനുള്ള സ്പോൺസർഷിപ്പ് തുക ബന്ധപ്പെട്ടവർക്ക് കൈമാറി.
പി. എ റഷീദ്, ഗ്രെയ്സ് ജനറൽ സെക്രട്ടറി സയ്യിദ് അഷ്റഫ് തങ്ങൾ, സി.എച്ച് ചെയർ റിസർച്ച് ഓഫീസർ അബ്ദുറഹ്മാൻ മങ്ങാട് ചടങ്ങിൽ എന്നിവരും സംബന്ധിച്ചു. ഗവേഷണ പഠനത്തിനായി ഹെറിറ്റേജ് ലൈബ്രറിയിലെത്തിയ ഇന്തോനേഷ്യൻ സംഘവുമായും കെ എം സി സി നേതാക്കൾ സംവദിച്ചു.