മലപ്പുറം സ്വദേശി സഊദിയിൽ അന്തരിച്ചു

0
736

റിയാദ്: മലപ്പുറം ഊരകം കരിമ്പിലി സ്വദേശി തോട്ടകോടൻ മുഹമ്മദ് എന്ന കുഞ്ഞാപ്പു റിയാദിലെ മജ്മഅയിൽ നിര്യാതനായി. നടപടികൾ പൂർത്തിയാക്കി മൃതദേഹം ദമ്മാമിൽ എത്തിച്ച് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 

മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദിഖ് തുവ്വൂർ, ദമ്മാം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് അഷ്റഫ് ആളത്ത്, ബുറൈദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് മുസ്തഫ അങ്ങാടിപ്പുറം എന്നിവർ രംഗത്തുണ്ട്.