മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി

0
3804

റിയാദ്: മലപ്പുറം വേങ്ങര സ്വദേശി റിയാദിൽ നിര്യാതനായി. ഊരകം കരിമ്പിലി സ്വദേശി തോട്ടകോടൻ മുഹമ്മദ് എന്ന കുഞ്ഞാപ്പുവാണ് റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെ മജ്മഅയിൽ നിര്യാതനായത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം കിഴക്കൻ സഊദിയിലെ ദമാമിൽ എത്തിച്ച് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദിഖ് തുവ്വൂർ, ദമാം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് അഷ്റഫ് ആളത്ത്, ബുറൈദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് മുസ്തഫ അങ്ങാടിപ്പുറം എന്നിവർ രംഗത്തുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക