റിയാദ്: സഊദിയിൽ ഒരു കൂട്ടം ആളുകൾ തമ്മിൽ ഉണ്ടായ വാക്ക് തർക്കം സംഘട്ടനത്തിലേക്കും വെടിവെപ്പിലും കലാശിച്ചു. സംഭവത്തിൽ രണ്ട് പേർ മരണപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അൽ ഖർജ് ഗവർണറേറ്റിലാണ് ദാരുണമായ സംഭവം നടന്നത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ആളുകൾ തമ്മിലുള്ള വാർക്ക് തർക്കം സംഘട്ടനത്തിലേക്ക് വഴി മാറുകയും, തുടർന്ന് വാഹനങ്ങൾ ഉപയോഗിച്ച് അക്രമണം നടത്തിയതായും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനിടെയാണ് സംഘട്ടനത്തിലേർപ്പെട്ട ഒരാൾ മറ്റുള്ളവർക്ക് നേരെ വെടിയുതിർക്കുന്നത്. സംഭവത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു.
പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നും, മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്തതായും റിയാദ് മേഖല പോലീസ് മാധ്യമ വക്താവ് പറഞ്ഞു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ ചിത്രീകരിച്ചവർക്കെതിരെ ആൻ്റി സൈബർ ക്രൈം നിയമം ലംഘിച്ചതിനുംg കേസെടുത്തിട്ടുണ്ട്. പ്രാദേശിക മാധ്യമം പുറത്തു വിട്ട വീഡിയോ കാണാം താഴെ👇
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
مقتل شخصين وإصابة آخرين بإطلاق نار ودهس بالخرج #معكم_باللحظة https://t.co/gF0GCA982z pic.twitter.com/azBQ7o8Hal
— أخبار 24 (@Akhbaar24) October 11, 2023