അനുഭവവുമായി തിരുവനന്തപുരം സ്വദേശി
തിരുവനന്തപുരം: ഖത്തര്‍ ഭരണാധികാരിയുടെ പേരില്‍ വ്യാജഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിപ്പിന് ശ്രമം. ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍ നിന്നാണ് തിരുവനന്തപുരം പുതിയതുറ സ്വദേശിയോട് പണം ആവശ്യപ്പെട്ടത്. രാജ കുടുംബത്തിന്റെ അംബാസിഡറാക്കുന്നതിന് മുന്നോടിയായി അംഗത്വകാര്‍ഡ് എടുക്കാന്‍ ആയിരത്തി ഇരുന്നൂറ് ഡോളര്‍ നല്‍കണമെന്നായിരുന്നു ആവശ്യം.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പുസ്തകം വിറ്റു മുന്നോട്ടുകൊണ്ടുപോവുകയാണ് പുതിയതുറ സ്വദേശി ആന്റണി ഒളിവര്‍. കഴിഞ്ഞ ദിവസം ജോലിയൊക്കെ കഴിഞ്ഞ് ഫേസ്ബുക്ക് നോക്കുന്നതിനിടെയാണ് ഈ മെസേജ് കണ്ടത്. ഖത്തര്‍ ഭരണാധികാരിയുടെ ഫ്രണ്ട് റിക്വസ്റ്റ്. രാജാവ് തന്നെയെന്ന് വ്യാജന്റെ മറുപടി. പിന്നെ മെസഞ്ചറില്‍ ചാറ്റും തുടങ്ങി. ആദ്യം ആന്റണിയുടെ വീട്ടുവിശേഷം..എല്ലാം കേട്ട് കഴിഞ്ഞ് പണം തട്ടാനുള്ള ചൂണ്ട പുറത്തിറക്കി.
അതായത് ഖത്തര്‍ രാജകുടുംബത്തിന്റെ അംബാസിഡറാക്കി ഇരുപതിനായിരം ഡോളര്‍ മാസ ശമ്പളം നല്‍കാം. പക്ഷെ രാജകുടുംബത്തിന്റെ അംഗത്വകാര്‍ഡ് എടുക്കണം. അതിന് ആയിരത്തി ഇരുന്നൂറ് ഡോളര്‍ മുന്‍കൂറായി നല്‍കണം. അവിടെ വച്ച് നിര്‍ത്തിയതുകൊണ്ട് പണം പോയില്ല. പക്ഷെ പുതിയതുറക്കാരന്‍ ആന്റണി ഇപ്പോള്‍ പണം നല്‍കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് രാജാവിന്റെ വ്യാജന്‍
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




