ബൈക്കില്‍ കെട്ടിപ്പിടിച്ച് സ്നേഹയാത്ര; പിന്നാലെ 8000ത്തിന്റെ ഫൈൻ

0
3506

ബൈക്കില്‍ തിരിഞ്ഞിരുന്ന് കെട്ടിപ്പിടിച്ചൊരു സ്നേഹയാത്ര. നവദമ്പതികളുടെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പിന്നാലെ 8000രൂപയുടെ ഫൈനിട്ട് പൊലിസ്. ഉത്തര്‍പ്രദേശിലെ ദമ്പതികളുടെ ബൈക്ക്‌യാത്രയുടെ വിഡിയോ ആണ് പ്രചരിച്ചത്. ഇരുവര്‍ക്കും ഹെല്‍മറ്റില്ല. പുരുഷന് അഭിമുഖമായാണ് സ്ത്രീ ഇരിക്കുന്നത്.

പുരുഷന്റെ കഴുത്തിലൂടെ കൈകള്‍ ചുറ്റിപ്പിണച്ചാണ് സ്ത്രീയുടെ യാത്ര. മറ്റൊരു വാഹനത്തിലെ യാത്രക്കാരാണ് ഇരുവരുടെയും വിഡിയോ എടുത്തിരിക്കുന്നത്.

വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ കടുത്ത രോഷമാണ് കമന്റുകളായി നിറയുന്നത്. കടുത്ത ട്രാഫിക് ലംഘനമാണെന്നും ഹെല്‍മറ്റ് പോലുമില്ലാതെയുള്ള ഇത്തരം പ്രവണതകളെ ഇല്ലാതാക്കണമെന്നും കമന്റുകളുണ്ട്.

ഉത്തര്‍പ്രദേശിലെ ഹാപുരിലെ എന്‍എച്ച് 9ലാണ് സംഭവം. സിംമ്പോലി പൊലിസ് സ്റ്റേഷന്‍ പരിധിക്കുള്ളിലാണ് ഈ ട്രാഫിക് ലംഘനം. മോട്ടോര്‍വാഹന നിയമലംഘനത്തിനു കേസെടുത്ത ഹാപുര്‍ പൊലിസ് 8000രൂപയുടെ ഫൈനും ഇട്ടിട്ടുണ്ട്

https://twitter.com/yauvani_1/status/1711700174308028628?t=h7xGiYpS6wjWs2fg62EIKA&s=19
https://twitter.com/yauvani_1/status/1711700174308028628?t=h7xGiYpS6wjWs2fg62EIKA&s=19