എഞ്ചിനീയറിങ് കൗൺസിൽ അംഗീകാരം ഇല്ലാതെ ജോലി; പ്രവാസി എഞ്ചിനീയർ അറസ്റ്റിൽ; 1.8 ലക്ഷം റിയാൽ പിഴ

0
2299

റിയാദ്: സഊദി എഞ്ചിനീയറിങ് കൗൺസിൽ അംഗീകാരം ഇല്ലാതെ എഞ്ചിനീയർ പ്രൊഫഷനിൽ ജോലി ചെയ്ത പ്രവാസിയെ പിടികൂടി. ജിസാനിലെ അൽ ഈദാബി ഗവർണറേറ്റിലാണ് സംഭവം. ഈജിപ്ഷ്യൻ പൗരത്വമുള്ള ഒരു പ്രവാസിയെയാണ് അധികൃതർ അറസ്റ്റ് ചെയ്തത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

എഞ്ചിനീയറിംഗ് പ്രൊഫഷനുകളുടെ പ്രാക്ടീസ് നിയമത്തിലെ ആർട്ടിക്കിൾ 11 ലെ വ്യവസ്ഥകളുടെ ആദ്യ ഖണ്ഡിക ലംഘിച്ചതിന് ഇദ്ദേഹത്തിനും സഊദി പൗരനും 180,000 റിയാൽ പിഴ ചുമത്തുകയും ചെയ്തു.

സഊദി കൗൺസിൽ ഓഫ് എഞ്ചിനീയേഴ്സ് ആണ് ക്രിമിനൽ കോടതി നിയമപരമായ വിധി പുറപ്പെടുവിച്ചതായി വെളിപ്പെടുത്തിയത്. പ്രൊഫഷണൽ അക്രഡിറ്റേഷൻ ഇല്ലാതെയാണ് ഈജിപ്ഷ്യൻ പ്രവാസി എഞ്ചിനീയറിംഗ് ജോലികൾ ചെയ്തത്. ആവശ്യമായ പ്രൊഫഷണൽ അക്രഡിറ്റേഷൻ നേടാതെ രാജ്യത്ത് എഞ്ചിനീയറിംഗ് ജോലി ചെയ്തതായി അതോറിറ്റി വിശദീകരിച്ചു.

അദ്ദേഹത്തിനെതിരായ നിയമനടപടികൾ പൂർത്തീകരിച്ചുവെന്നും അദ്ദേഹത്തെയും എൻജിനീയറിങ് ഓഫീസ് ഉടമയെയും അധികാരപരിധിയനുസരിച്ച് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും ക്രിമിനൽ കോടതി അവർക്കെതിരെ നിയമവിധി പുറപ്പെടുവിക്കുകയും ശിക്ഷിക്കുകയും പിഴ ചുമത്തുകയും ചെയ്തു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക