പ്രതിസന്ധികളില്‍ പതറരുത്, ലീഗിന്റെ പച്ച പതാക പരലോക വിജയത്തിന് സഹായകരമാകും: സാദിഖലി തങ്ങള്‍

0
2888

തിരൂര്‍: പ്രതിസന്ധികളില്‍ പതറരുതെന്നും മുസ്ലിം ലീഗിന്റെ പച്ച പതാക പരലോക വിജയത്തിന് സഹായകരമാകുമെന്ന് പാര്‍ട്ടി സാദിഖലി തങ്ങള്‍. ഹരിത പതാകയുടെ തണല്‍ ഹര്‍ഷിന്റെ തണല്‍ വരെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരൂര്‍ ആലത്തിയൂര്‍ മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സാദിഖലി തങ്ങള്‍.

പ്രതിസന്ധികള്‍ വന്നു കൊണ്ടിരിക്കും. അതില്‍ പതറി നമ്മള്‍ പിന്നോട്ട് പോകാന്‍ പാടില്ല. പതറാതെ പാര്‍ട്ടിയില്‍ ഉറച്ച് നില്‍ക്കണം. നമ്മുടെ നേതാക്കന്മാര്‍ ഏല്‍പ്പിച്ച ഈ ഹരിത പതാകയുടെ തണല്‍ നമുക്ക് എന്നുമുണ്ടാകും. ഹര്‍ഷിന്റെ തണലിലേക്ക് വരെ അത് മുസ്ലിം സമുദായത്തെ നയിക്കുമെന്ന് ഉറച്ച് വിശ്വസിച്ചുകൊണ്ട് മുന്നോട്ട് പോകുക’ തങ്ങള്‍ പറഞ്ഞു.

സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള ബന്ധം വലിയ വിവാദങ്ങളിലേക്ക് വഴിമാറിയ ഘട്ടത്തിലാണ് സാദിഖലി തങ്ങളുടെ ഈ പ്രഖ്യാപനം. ലീഗ് സംസ്ഥാന അധ്യക്ഷന്റെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെ ഇടത് എംഎല്‍എ കെ.ടി.ജലീല്‍ രംഗത്തെത്തി.

അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളോ പാണക്കാട് പൂക്കോയ തങ്ങളോ മുഹമ്മദലി ശിഹാബ് തങ്ങളോ ഹൈദരലി തങ്ങളോ പറയാത്ത കാര്യമാണ് ഇപ്പോഴത്തെ ലീഗ് അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞിരിക്കുന്നത്. ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല, ആത്മീയപാര്‍ട്ടിയാണ് എന്നാണ് സാദിഖലി തങ്ങള്‍ പറഞ്ഞതിന്റെ വിവക്ഷയെന്നും ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വീഡിയോ കാണാം താഴെ 👇

പച്ചക്കൊടിയും "അർഷി"ൻ്റെ തണലും!!! സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളോ പാണക്കാട് പൂക്കോയ തങ്ങളോ സയ്യിദ് മുഹമ്മദലി ശിഹാബ്…

Posted by Dr KT Jaleel on Tuesday, 10 October 2023