എയർപ്പോർട്ടിൽ ആളെ ഇറക്കി മടങ്ങവെ ഹൃദയാഘാതം; റിയാദിൽ മലയാളി യുവാവ് മരണപ്പെട്ടു

0
3608

റിയാദ്: എയർപ്പോർട്ടിൽ പോയി മടങ്ങുന്ന വഴി വാഹനത്തിൽ വെച്ച് ഹൃദയാഘാതമുണ്ടായ മലയാളി യുവാവ് റിയാദിലെ ആശുപത്രിയിൽ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷെഫി റഹീം (36) ആണ് മരിച്ചത്. റിയാദിലെ ഒരു ട്രാവൽ ഏജൻസിയിൽ ജീവനക്കാരനാണ്.

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഒരാളെ റിയാദ് എയർപ്പോർട്ടിൽ കൊണ്ടുവിട്ട ശേഷം താമസസ്ഥലത്തേക്ക് മടങ്ങുേമ്പാൾ വാഹനത്തിൽ വെച്ച് ഹൃദായാഘാതം സംഭവിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരിച്ചത്. നേരത്തെ ജിദ്ദയിലും ദുബൈയിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: സമിത അസീസ്. രണ്ട് മക്കളുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക