മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു

0
3442

മലപ്പുറം: മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു. കൊണ്ടോട്ടി- കിഴിശ്ശേരിയില്ലാണ് സംഭവം. സംഭവത്തില്‍ യുവാവ് മരണപ്പെട്ടു. കുഴിയംപറമ്പ് വിസപ്പടി ക്രിസ്ത്യന്‍ പള്ളിക്ക് സമീപം താമസിക്കുന്ന പുന്നക്കോടന്‍ ചന്ദ്രന്റ മകന്‍ പ്രജിത്ത് എന്നയാളാണ് മരണപ്പെട്ടത്.

ഇന്ന് വൈകുന്നേരം 06:00 ഓടെയാണ് സംഭവം. കുത്തേറ്റ പ്രജിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. വാക്ക് തര്‍ക്കത്തിനിടെ ആണ് സംഭവം എന്നാണ് നിഗമനം. നാട്ടുകാര്‍ എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപെട്ടു. പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.