ഗസയില്‍ ലൈവ് റിപ്പോര്‍ട്ടിങിനിടെ ഇസ്‌റാഈല്‍ വ്യോമാക്രമണം; ഞെട്ടിത്തരിച്ച് വനിതാ റിപ്പോര്‍ട്ടര്‍

0
4058

യുംന അല്‍ സെയ്ദ് ലൈവില്‍ സംസാരിക്കവെ ഇസ്റാഈൽ ഫൈറ്റര്‍ ജെറ്റ് ആക്രമണത്തില്‍ കെട്ടിടങ്ങൾ ചാരമാകുന്നതിന്റെ ദൃശ്യങ്ങൾ തത്സമയം ലോകം കണ്ടത്

ജറുസലേം: അല്‍ജസീറയുടെ ലൈവ് റിപ്പോര്‍ട്ടിനിടെ ഇസ്‌റാഈല്‍ വ്യോമാക്രമണം. ഗാസയിലെ ബഹുനില കെട്ടിടം ഇസ്രയേലിന്റെ ഫൈറ്റര്‍ ജെറ്റ് ആക്രമണത്തില്‍ ചാരമാകുന്നതിന്റെ ദൃശ്യങ്ങളാണ് അന്തര്‍ദേശീയ മാധ്യമമായ അല്‍ ജസീറ വഴി തത്സമയം ലോകം കണ്ടത്. അവതാരകനുമായി ലൈവില്‍ സംസാരിക്കവെ അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ റിപ്പോര്‍ട്ടര്‍ യുംന അല്‍ സെയ്ദ് ഭയന്നുവിളിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

നിലവിളികളോടെ സ്‌ക്രീനില്‍ നിന്നും യുന പിന്നിലേക്ക് മറഞ്ഞു. യുംന സുരക്ഷിത സ്ഥാനത്തേക്ക് മാറൂവെന്ന് അവതാരകനും വിളിച്ചുപറഞ്ഞു. വേണ്ടത്ര ശ്വാസമെടുക്കാന്‍ കഴിയാതെയാണ് യുന പിന്നീട് വിശദാംശങ്ങള്‍ നല്‍കിയത്.

ഗസ നഗരത്തിന്റെ മധ്യഭാഗത്തുള്ള പലസ്തീന്‍ ടവറിനു നേരെയായിരുന്നു ഇസ്‌റാഈല്‍ സേനയുടെ ആക്രമണം. കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നുവെന്നും നിലംപരിശായെന്നും ഇവര്‍ വ്യക്തമാക്കി. ഭീകരമായ ആ ലൈവ് വീഡിയോ കാണാം 👇

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക