സഊദി യുവതിയുടെ പീഡന പരാതി: രക്ഷയില്ലാതെ മല്ലു ട്രാവലർ ഷാക്കിർ; മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

0
3179

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ വ്‌ളോഗര്‍ മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷാക്കിര്‍ സുബ്ഹാൻ നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ നൽകിയത്. പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നൽകിയാൽ അത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നു പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യു

കേസില്‍ അറസ്റ്റിലാകുന്നതിന് മുന്‍പ് തന്നെ പ്രതിയായ ഷാക്കിർ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും പരാതിക്കാരിയെ അധിക്ഷേപിക്കുകയും ചെയ്‌തെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഈ വാദങ്ങള്‍ കൂടി അംഗീകരിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

സഊദി അറേബ്യന്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് ഷാക്കിര്‍ സുബ്ഹാനെതിരെ പൊലീസ് കേസെടുത്തത്. ഇന്റര്‍വ്യൂ ചെയ്യാന്‍ എത്തിയ സമയത്ത് ഷാക്കിർ മോശമായി പെരുമാറിയെന്നാണ് യുവതി നൽകിയ പരാതി. കൊച്ചിയിലെ ഹോട്ടലില്‍ വച്ചായിരുന്നു സംഭവം നടന്നത്.

അതേസമയം തനിക്കെതിരെ ഉയർന്ന ലൈംഗികാതിക്രമ പരാതിയിൽ കൂടുതൽ പ്രതികരണവുമായി ഷാക്കിർ സുബ്ഹാൻ മുൻപ് രംഗത്തെത്തിയിരുന്നു. കേസിൽ ഒരു തരത്തിലുള്ള ഒത്തുതീർപ്പിനും ശ്രമിച്ചിട്ടില്ലെന്നും കേസിൽ സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ എല്ലാം കൈയിലുണ്ട് എന്നുമാണ് ഷാക്കിർ പറയുന്നത്. തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ആണ് ഇക്കാര്യം ഷാക്കിർ വെളിപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ഷാക്കിറിന്റെ ന്യായീകരണങ്ങള്‍ വ്യാജമാണെന്ന് പരാതിക്കാരിയും മറ്റൊരു വിഡിയോയിലൂടെ വിശദീകരിച്ചിരുന്നു. ഷാക്കിര്‍ നിലവില്‍ വിദേശത്താണുള്ളത്. നാട്ടിലെത്തിയാല്‍ പിടി വീഴുമെന്നുള്ളതുകൊണ്ട് പോലീസിനെ വെട്ടിച്ച്  വിദേശത്ത് തുടരുകയാണ്. ദുബൈയിലാണ് ഷാക്കിര്‍ ഉള്ളതെന്നാണ് സൂചന. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ തീരുമാനത്തിനായി പോലീസ് കാത്തിരിക്കുകയായിരുന്നു. ഇത് കോടതി തള്ളിയതോടെ ഇനി കൂടുതല്‍ നടപടികളിലേക്ക് നീങ്ങുമെന്നാണ് സൂചന. ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ എത്തിയാല്‍ പോലീസ് ശക്തമായി എതിര്‍ക്കും.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യു