ജിദ്ദയിലേക്കുള്ള വിമാനം വൈകുന്നു; ഭക്ഷണമില്ലാതെ മണിക്കൂറുകളായി യാത്രക്കാർ വിമാനത്തിൽ

0
2361

കൊച്ചി: ജിദ്ദയിലേക്കുള്ള സഊദി എയർലൈൻസ് വിമാനം അനിയന്ത്രിതമായി നീളുന്നു. യാത്രക്കാർ വിമാനത്തിൽ കയറിയ ശേഷം വിമാനം യാത്ര തിരിക്കാനാകാതെ കിടക്കുകയാണ്. ടെക്നികൾ പ്രശ്നമാണ് വിമാനം യാത്ര വൈകാൻ കാരണമെന്നാണ് അറിയുന്നത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്yസാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ന് ഉച്ചക്ക് 11:30 ക്ക് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ട സഊദി എയർ എസ് വി 783 വിമാനമാണ് കൊച്ചിയിൽ കിടക്കുന്നത്. യാത്രക്കാരെ മുഴുവൻ വിമാനത്തിൽ കയറ്റിയ ശേഷം ടെക്നിക്കൽ പ്രശ്നം കണ്ടെത്തിയതിനാൽ അത് പരിഹരിച്ച ശേഷമേ യാത്ര തിരിക്കൂ എന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ, 11:30 ന് യാത്ര തിരിക്കേണ്ട വിമാനത്തിൽ പോകാനായി യാത്രക്കാരെ കയറ്റിയ ശേഷം ഇത് വരെ ഭക്ഷണം നൽകിയിട്ടില്ല. രണ്ട് മണിക്കൂറിൽ അധികം വിമാനം വൈകിയാൽ നൽകേണ്ട കാര്യങ്ങളും സഊദി എയർലൈൻസ് പാലിച്ചിട്ടില്ലെന്നും യാത്രക്കാർ പറഞ്ഞു.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 275 യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഉംറ തീർതഥാടകരും നിരവധിയുണ്ട്. എന്നാൽ, വിമാനം എപ്പോൾ യാത്ര തിരിക്കുമെന്ന് ഇത് വരെ യാത്രക്കാരെ അറിയിച്ചിട്ടില്ല. ടെക്നിക്കൽ പ്രശ്നം പരിഹരിക്കാൻ മെയിന്റനൻസ് വിഭാഗം ശ്രമം നടത്തുകയാണെന്നും ജിദ്ദയിൽ നിന്ന് അറിയിപ്പ് കിട്ടിയാൽ മാത്രമേ സർവ്വീസ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടാകൂ എന്നാണ് എയർലൈൻസ് ഉദ്യോഗസ്ഥർ പറയുന്നത്. അതുവരെ യാത്രക്കാരെ പുറത്തിറക്കാൻ നിർവ്വാഹമില്ല. യാത്രക്കാർ വിമാനത്തിലുള്ളിൽ തന്നെ കഴിയേണ്ടി വരും.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്yസാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക