മക്കളുടെ തീരുമാനം അറിയാന്‍ കാത്തിരുന്നു, ഒടിവില്‍ അവരുടെ പിതാവിന്റെ ഘാതകന് സഊദിയിൽ വധശിക്ഷ നടപ്പാക്കി

0
3092

മക്ക: സഊദി പൗരന്‍ സൗദ് ബിന്‍ മസ്തൂര്‍ ബിന്‍ ജുമൈഅ് അല്‍സാല്‍മി അല്‍ജഹ്ദലിയെ വെടിവെച്ചു കൊലപ്പെടുത്തിയ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ ആയിദ് അല്‍സാല്‍മി അല്‍ജഹ്ദലിക്ക് മക്ക പ്രവിശ്യയിൽ വധ ശിക്ഷ നടപ്പാക്കി. കേസില്‍ അറസ്റ്റിലായ പ്രതിക്ക് വിചാരണ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.

എന്നാല്‍ കൊല്ലപ്പെട്ടയാളുടെ മക്കള്‍ക്ക് പ്രായപൂര്‍ത്തിയായി പിതാവിന്റെ ഘാതകന് വധശിക്ഷ നടപ്പാക്കുന്നതില്‍ അവരുടെ കൂടി അഭിപ്രായം അറിയുന്നതു വരെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കുകയായിരുന്നു.