റിയാദ്: സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും നിർദേശാനുസരണം താൻസനിയൻ സയാമീസ് ഇരട്ടകളായ ഹസൻ, ഹുസൈൻ എന്നീ കുട്ടികളെ വേർപ്പെടുത്താനുള്ള ശസ്ത്രക്രിയ റിയാദിൽ ആരംഭിച്ചു. ഒമ്പത് ഘട്ടങ്ങളിലായി നടക്കുന്ന ശസ്ത്രക്രിയ ഏകദേശം 16 മണിക്കൂർ എടുക്കും. ആഗസ്റ്റ് 23നാണ് മെഡിക്കൽ വിമാനത്തിൽ താൻസനിയയിൽനിന്ന് സയാമീസുകളെ റിയാദിലെത്തിച്ചത്.
ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിലുള്ള ശസ്ത്രക്രിയ സംഘം റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിക്ക് കീഴിലെ കുട്ടികളുടെ കിങ് അബ്ദുല്ല സ്പെഷലിസ്റ്റ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടക്കുന്നത്.
കുട്ടികൾക്ക് രണ്ടുവയസ്സാണുള്ളത്. 13.5 കിലോഗ്രാം ഭാരവുമുണ്ട്.
മെഡിക്കൽ സംഘം നടത്തിയ പരിശോധനയിൽ ഇരട്ടകൾ നെഞ്ചിന്റെ താഴ്ഭാഗം, ഉദരം, ഇടുപ്പ് എന്നിവ പങ്കിടുന്നുവെന്ന് തെളിഞ്ഞതായി ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.
അനസ്തേഷ്യ, പീഡിയാട്രിക് സർജറി, പീഡിയാട്രിക് യൂറോളജി, പ്ലാസ്റ്റിക് സർജറി, ഓർത്തോപീഡിക് വിഭാഗങ്ങളിൽനിന്നുള്ള 35 കൺസൾട്ടൻറുമാരും വിദഗ്ധരും പങ്കെടുക്കുന്നുണ്ട്.
فيديو | رئيس الفريق الطبي د. عبد الله الربيعة: عملية فصل التوأم السيامي التنزاني "حسن وحسين" معقدة والوقت المتوقع لعملية الفصل 16 ساعة ومتفائلون بتسجيل نجاح آخر للمملكة
عبر مراسل #الإخبارية عبد الله الرويس pic.twitter.com/LH68PfQbIg
— قناة الإخبارية (@alekhbariyatv) October 5, 2023




