റിയാദ്: വാഹനങ്ങളുടെ പീരിയോഡിക്കൽ ടെസ്റ്റിന് മുൻകൂട്ടി സമയം ബുക്ക് ചെയ്യണമെന്ന് സഊദിയിൽ ട്രാഫിക്ക് വകുപ്പ് അറിയിച്ചു. http://vi.vsafety.sa/ എന്ന ലിങ്ക് വഴിയാണ് ബുക്കിങ് നടത്തേണ്ടത്. പരിശോധനക്ക് പോകുന്നതിന് മുമ്പ് എല്ലാത്തരം വാഹനങ്ങൾക്കും അപ്പോയ്മെൻറ് ബുക്ക് ചെയ്യേണ്ടത് നിർബന്ധമാണ്. ബുക്ക് ചെയ്യുന്നതിനുള്ള നടപടികൾ ലളിതമാണ്.
ആദ്യം വാഹനങ്ങളുടെയും ഉടമയുടെയും വിവരങ്ങൾ രേഖപ്പെടുത്തണം. പിന്നീട് എന്ത് തരം ടെസ്റ്റ്, ടെസ്റ്റ് നടക്കുന്ന സ്ഥലം, കേന്ദ്രം, തീയതി, സമയം എന്നിവ രേഖപ്പെടുത്തണം. തുടർന്ന് മൊബൈൽ ഫോണിലേക്ക് വരുന്ന രഹസ്യ കോഡ് രേഖപ്പെടുത്തി രജിസ്ട്രേഷൻ പൂർത്തിയാക്കണം.




