സഊദിയിൽ മുന്തിരി, മാതളനാരങ്ങ ഫെസ്റ്റിവലിന് തുടക്കം

0
1654

റിയാദ്: സഊദിയിലെ ത്വാഇഫിൽ മുന്തിരി, മാതളനാരങ്ങ ഉത്സവം ആരംഭിച്ചു. നഗരത്തിന് സമീപമുള്ള അൽസദാദിലെ അൽഹുഖൈർ പാർക്കിലാണ് നാല് ദിവസം നീളുന്ന മേള. 

വിവിധ പരിപാടികൾ അരേങ്ങറുന്നുണ്ട്. മുന്തിരി, മാതള പഴങ്ങളുടെ പ്രദർശനവും വിൽപനയും ഇവിടെ നടക്കുന്നുണ്ട്. മുന്തിരി, മാതള ചെടികളുടെ വിൽപനയും ഗാർഹിക വ്യവസായ ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും മേളയിലുണ്ട്. മക്ക മേഖല പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ബ്രാഞ്ച് ഡയറക്ടർ ജനറൽ മാജിദ് ബിൻ അബ്ദുല്ല അൽഖലീഫ് മേള ഉദ്ഘാടനം ചെയ്തു. 

താഇഫ് ഗവർണറേറ്റ് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ഓഫീസ് ഡയറക്ടർ ഹാനി ബിൻ അബ്ദുറഹ്മാൻ അൽഖാദി ഉദ്ഘാടനം ചെയ്തു. ത്വാഇഫ് മേഖലയിൽ മാതളനാരങ്ങ തോട്ടത്തിൽ 2,20,000 ചെടികളാണുള്ളത്. പ്രതിവർഷം 5,000 ടൺ മാതളനാരങ്ങൾ ഉദ്പാദിക്കപ്പെടുന്നുണ്ട്. മുന്തിരിതോട്ടത്തിൽ 1,13,000 ചെടികളുണ്ട്. അവയുടെ ഉത്പാദനം പ്രതിവർഷം 3,500 ടൺ ആണ്.