മക്ക: ഉംറ നിർവഹിച്ച ആത്മ സംതൃപ്തിയിൽ ഗാനിം മുഹമ്മദ്. അരക്കു താഴെ ഭാഗം ഇല്ലാത്ത 2022 ഖത്തര്‍ ലോകകപ്പ് ഐക്കണ്‍ ഗാനിം അല്‍മുഫ്താഹ് കൈകളില്‍ നടന്നാണ് ഉംറയുടെ ത്വവാഫ്, സഅ്‌യ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയത്.

സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ തന്നെ ക്ഷണിച്ച മുഹമ്മദ് ബിൻ സല്‍മാന്‍ രാജകുമാരനും ഉംറ കര്‍മം നിര്‍വഹിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ തനിക്ക് ഏര്‍പ്പെടുത്തിയതിന് ഹറം മതകാര്യ വകുപ്പ് മേധാവിക്കും ജീവനക്കാര്‍ക്കും ഗാനിം അല്‍മുഫ്താഹ് നന്ദി പറഞ്ഞു.
ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ഗാനിം അല്‍മുഫ്താഹിന് ആവശ്യമായ സൗകര്യങ്ങള്‍ ഹറം മതകാര്യ വകുപ്പ് ഒരുക്കിനല്‍കി. കൗഡല്‍ റിഗ്രഷന്‍ സിന്‍ഡ്രോം എന്ന അപൂര്‍വ രോഗം ബാധിച്ച 18 കാരന്‍ അരക്കു താഴെയുള്ള ഭാഗമില്ലാതെയാണ് ജീവിക്കുന്നത്.
ഇഹ്‌റാം വേഷം ധരിച്ച് ഹറമില്‍ നിന്നുള്ള ഫോട്ടോകളും മതാഫിലൂടെ കൈകളില്‍ നടന്ന് ത്വവാഫ് കര്‍മം നിര്‍വഹിക്കുന്നതിന്റെയും ഹജ്‌റുല്‍ അസ്‌വദ് ചുംബിക്കുന്നതിന്റെയും ഫോട്ടോകളും ഗാനിം തന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തു.