സഊദിയിൽ പ്ര​ഫ​ഷ​ന​ൽ മ്യൂ​സി​ക് അ​സോ​സി​യേ​ഷ​ൻ സ്ഥാ​പി​ക്കു​ന്ന​തി​ന് അ​നു​മ​തിയായി

0
1179

ജിദ്ദ: സഊദിയിൽ പ്ര​ഫ​ഷ​ന​ൽ മ്യൂ​സി​ക് അ​സോ​സി​യേ​ഷ​ൻ സ്ഥാ​പി​ക്കു​ന്ന​തി​ന് അ​നു​മ​തിയായി. നാ​ഷ​ന​ൽ സെൻറ​ർ ഫോ​ർ നോ​ൺ പ്രോ​ഫി​റ്റ് സെ​ക്ട​ർ ഡെ​വ​ല​പ്‌​മെൻറ് സി.​ഇ.​ഒ അ​ഹ​മ്മ​ദ് അ​ൽ​സു​വൈ​ലെം ആ​ണ് റി​യാ​ദ് ആ​സ്ഥാ​ന​മാ​യു​ള്ള ആ​ദ്യ​ത്തെ പ്ര​ഫ​ഷ​ന​ൽ മ്യൂ​സി​ക് അ​സോ​സി​യേ​ഷ​ൻ സ്ഥാ​പി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി​യ​ത്. സം​ഗീ​ത​ മേ​ഖ​ല​യെ സ​ർ​ഗാ​ത്മ​ക​ത​യി​ലേ​ക്കും മി​ക​വി​ലേ​ക്കും നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.

സം​ഗീ​ത​ജ്ഞ​ൻ മം​ദൂ​ഹ് സെ​യ്ഫിെൻറ നേ​തൃ​ത്വ​ത്തി​ൽ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് രൂ​പ​വ​ത്ക​രി​ച്ചു. അ​മീ​ർ സൗദ് ബി​ൻ അ​ബ്ദു​ൽ മ​ജീ​ദ് ബി​ൻ സൗദ് വൈ​സ് ചെ​യ​ർ​മാ​നും അ​ഹ​മ്മ​ദ് അ​ബൂ​ബ​ക്ക​ർ ബ​ൽ​ഫ​ഖീ​ഹ് ഫി​നാ​ൻ​ഷ്യ​ൽ സൂ​പ്പ​ർ​വൈ​സ​റും സാ​ലി​ഹ് അ​ൽ​ശാ​ദി, ഇ​മാ​ദ് സാ​രി​അ് എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​ണ്.

പ്ര​ഫ​ഷ​ന​ലു​ക​ളെ ആ​ക​ർ​ഷി​ച്ചും പി​ന്തു​ണ​ച്ചും ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും വി​ജ്ഞാ​ന​വും ന​ൽ​കി സം​ഗീ​ത മേ​ഖ​ല​യു​ടെ മു​ന്നേ​റ്റ​ത്തി​നും അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കും.

സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​ത്തിെൻറ ലാ​ഭേ​ച്ഛ​യി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന മേ​ഖ​ല​ക്കാ​യു​ള്ള പ​ദ്ധ​തി​ക്ക് കീ​ഴി​ൽ സ്ഥാ​പി​ത​മാ​യ പ്ര​ഫ​ഷ​ന​ൽ അ​സോ​സി​യേ​ഷ​നു​ക​ളി​ലൊ​ന്നാ​ണ് മ്യൂ​സി​ക് അ​സോ​സി​യേ​ഷ​ൻ. രാ​ജ്യ​ത്തി​ന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ 13 സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലാ​യി 16 പ്ര​ഫ​ഷ​ന​ൽ അ​സോ​സി​യേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.