വാഹനങ്ങളുടെ ആനുകാലിക സാങ്കേതിക പരിശോധനക്ക് (ഫഹസ് നേടാനുള്ള പരിശോധന) ഓലൈനായി അപ്പോയിന്റ് മെന്റ് നിർബന്ധമാക്കി. സഊദിയിലെ എല്ലാ വാഹനങ്ങൾക്കും ഇത് നിർബന്ധമാണ്. അപ്പോയിന്റ് മെന്റ് എടുക്കാതെ പരിശോധനക്കെത്തിയ നിരവധി വാഹനങ്ങളെ ഇന്ന് തിരിച്ചയച്ചു.
ഇലക്ട്രോണിക് പീരിയോഡിക് ടെക്നിക്കൽ ഇൻസ്പെക്ഷൻ പ്ലാറ്റ്ഫോം വഴിയാണ് അപ്പോയിന്റ്മെന്റ് എടുക്കേണ്ടത്. പരിശോധന സ്റ്റേഷനുകളിലേക്ക് പോകുന്നതിന് മുമ്പ് അപ്പോയിന്റ് മെന്റ് ബുക്ക് ചെയ്യണമെന്ന് വാഹന ഉടമകളോട് അധികൃതർ ആവശ്യപ്പെട്ടു.
വളരെ ലളിതമായ
നടപടിക്രമങ്ങളിലൂടെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം.
https://vi.vsafety.sa/en/bookm
ലിങ്കിൽ ക്ലിക്ക് ചെയ്ത് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണം.
APPOINTMENT എന്നതിൽ ക്ലിക്ക് ചെയ്യുക. വാഹന ഉടമയുടെ പേരും മൊബൈൽ നമ്പറും നൽകിയ ശേഷം വാഹനത്തിന്റെ വിശദാംശങ്ങൾ നൽകിയാൽ മതി. ഇനി മൊബൈലിൽ ലഭിക്കുന്ന ഒടിപി വെബ്‌സൈറ്റിൽ നൽകിയ ശേഷം വാഹന ഉടമയുടെയും വാഹനത്തിന്റെയും വിവരങ്ങൾ രേഖപ്പെടുത്തണം.
വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്ന രാജ്യം, വാഹന നമ്പർ, രജിസ്ട്രേഷൻ തരം, വാഹന തരം എന്നിവ രേഖപ്പെടുത്തുന്നതിലൂടെ നിങ്ങൾക്ക് എളുപ്പത്തിൽ അപ്പോയിന്റ്മെന്റ് ലഭിക്കും.