സൈനികരെ പരിഹസിക്കുന്ന കോമഡി സ്‌കിറ്റ്; ഏഴംഗ സംഘത്തെ അറസ്റ്റ് ചെയ്തു

0
1401

ജിദ്ദ: സൈനികരെ പരിഹസിക്കുന്ന കോമഡി സ്‌കിറ്റ് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഏഴംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു. വ്യാപാര സ്ഥാപനത്തിൽ വെച്ചാണ് സംഘം സുരക്ഷാ സൈനികരെ പരിഹസിക്കുന്ന കോമഡി സ്‌കിറ്റ് ചിത്രീകരിച്ചത്.

സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ശ്രദ്ധയിൽ പെട്ട് അന്വേഷണം നടത്തിയാണ് നിയമലംഘകരെ തിരിച്ചറിഞ്ഞത്.
അറസ്റ്റിലായവരിൽ അഞ്ചു പേർ സൗദി യുവാക്കളും ഒരാൾ നിയമാനുസൃത ഇഖാമയിൽ രാജ്യത്ത് കഴിയുന്ന യെമനിയും മറ്റൊരാൾ ഛാഢുകാരനുമാണ്. കൂടുതൽ റീച്ച് ലഭിക്കാൻ വേണ്ടിയാണ് ഇത്തരമൊരു കോമഡി സ്‌കിറ്റ് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ സംഘം പ്രചരിപ്പിച്ചതെന്ന് പ്രതികളെ ചോദ്യം ചെയ്തതിൽനിന്ന് വ്യക്തമായി.

ചോദ്യം ചെയ്യൽ അടക്കമുള്ള നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി, സംഘം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കോമഡി സ്‌കിറ്റിൽ നിന്നുള്ള ദൃശ്യങ്ങൾ സഹിതം പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു