ദോഹ: യാത്രക്കാരനില്‍ നിന്ന് ലഹരിമരുന്ന് പിടികൂടി. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 4.1 കിലോഗ്രാം ഹാഷിഷ് ആണ് പിടിച്ചെടുത്തത്.
വിമാനത്താവളത്തില്‍ എക്‌സ്‌റേ മെഷീനില്‍ ബാഗ് സ്‌കാന്‍ ചെയ്യുന്നതിനിടെ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഹാഷിഷ് കണ്ടെത്തിയത്. ബാഗിനുള്ളിലെ രഹസ്യ അറകളിലാണ് ഹാഷിഷ് സൂക്ഷിച്ചത്.