ഒറ്റ വിസ മതി ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാം; ഏകീകൃത ഗൾഫ് വിസ സംവിധാനം ഏറെ ഉപകാരമാകും

0
2218

യുഎഇയും സഊദി അറേബ്യയും ഉള്‍പ്പെടെ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പുതിയ വിസയായ ഏകീകൃതവിസ വരുന്നതോടെ ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശി പൗരന്മാര്‍ക്കും വിദേശികള്‍ക്കും സ്വതന്ത്രമായി ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താം. രണ്ടോ അതിലധികമോ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കാകും പദ്ധതി ഏറെ ഗുണം ചെയ്യുന്നത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വിവിധ ഗള്‍ഫ് രാജ്യങ്ങളിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും കുറഞ്ഞ തുകയിലുള്ള വിസയിലൂടെ ഒരൊറ്റ സന്ദര്‍ശനത്തില്‍ കണ്ട് മടങ്ങാന്‍ കഴിയുമെന്നതാണ് ആകര്‍ഷകമായ കാര്യം. സഊദി അറേബ്യ, യു എ ഇ എന്നിവക്ക് പുറമെ ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍ എന്നിവയാണ് ഏകീകൃത വിസ പദ്ധതിയില്‍ വരുന്ന മറ്റു രാജ്യങ്ങള്‍. മലയാളികള്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശകര്‍ക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കുന്നതാണ് പുതിയ പദ്ധതി.

പുതിയ വിസ നിലവില്‍ വരുന്നതോടെ ഇനി ട്രാന്‍സിറ്റ് വിസ വേണ്ട. അബുദാബിയില്‍ നടന്ന ഫ്യൂച്ചര്‍ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലുണ്ടായ തീരുമാനം വൈകാതെ നടപ്പാകുമെന്നാണ് സൂചന.രണ്ടോ അതിലധികമോ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കാകും പദ്ധതി ഏറെ ഗുണം ചെയ്യുന്നത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും കുറഞ്ഞ തുകയിലുള്ള വിസയിലൂടെ ഒരൊറ്റ സന്ദര്‍ശനത്തില്‍ കണ്ട് മടങ്ങാന്‍ കഴിയുമെന്നതാണ് ആകര്‍ഷകമായ കാര്യം.

യു.എ.ഇ., സഊദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍ രാജ്യങ്ങളില്‍ യൂറോപ്യന്‍മാതൃകയില്‍ വിവിധ രാജ്യങ്ങളിലൂടെ കരമാര്‍ഗമുള്ള സഞ്ചാരവും പുതിയ ഏകീകൃതവിസയുടെ സാധ്യതയാണ്. ഇപ്പോള്‍ ഇന്ത്യയില്‍നിന്ന് ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്ത് വിമാനമാര്‍ഗം എത്തിയശേഷം കുറഞ്ഞചെലവിലുള്ള റോഡ് മാര്‍ഗം മറ്റുരാജ്യങ്ങളിലെത്തുന്ന സഞ്ചാരരീതിയുണ്ട്. ഗള്‍ഫ് മേഖലയിലും ഇത്തരം സഞ്ചാരസാധ്യതകള്‍ വിപുലപ്പെടുത്തുന്നതാകും പുതിയ ഏകീകൃത വിസ സംവിധാനം.

നിലവിൽ ട്രാൻസിറ്റ് വിസയോ മറ്റേതെങ്കിലും തരത്തിലുള്ള വിസയോ എടുത്ത ശേഷമാണ് ഇങ്ങനെ യാത്ര സാധ്യമാകുന്നത്. എന്നാൽ, പുതിയ സംവിധാനം വരുന്നതോടെ ഒറ്റ വിസയിൽ തന്നെ എല്ലാ രാജ്യങ്ങളിലും സന്ദർശനം നടത്താനാകും.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക