നബിദിന റാലിയിൽ ജാഥാക്യാപ്റ്റന് നോട്ടുമാലയിട്ട് മുത്തം നൽകി ഷീനയും മകളും; റിയൽ കേരള സ്റ്റോറിയുമായി മലപ്പുറത്ത് നിന്നൊരു വൈറൽ ദൃശ്യം

0
4742

മലപ്പുറം: പ്രവാചക കീർത്തനങ്ങളുമായുള്ള നബിദിന റാലിയിൽ വേറിട്ടൊരു കാഴ്ച സമ്മാനിച്ച് മലപ്പുറത്തെ ഷീനയും മകളും. തനിക്കു ലഭിച്ച ആദ്യ ശമ്പളം നബിദിന റാലിയിലെ കുട്ടി ക്യാപ്റ്റന് നോട്ടുമാലയായി സമർപ്പിച്ച് കവിളിൽ ഉമ്മവെച്ചാണ് അമുസ്‌ലിമായ ഷീനയും മകളും റാലിക്ക് അഭിവാദ്യമർപ്പിച്ചത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

മലപ്പുറം ജില്ലയിലെ കോഡൂർ വലിയാട് തദ്‌രീസുൽ ഇസ്‌ലാം മദ്രസയുടെ നബിദിന റാലിക്കിടെയാണ് സംഭവം. ശക്തമായ മഴയ്ക്കിടെ ലഭിച്ച ചെറിയൊരു ഇടവേളയിൽ നബിദിന റാലി വരുന്നതിനായി റോഡ് സൈഡിൽ കാത്തുനിൽക്കുകയായിരുന്നു പ്രദേശവാസിയായ ഷീനയും മകളും.

ഇതര മതസ്ഥരെ സ്നേഹിക്കണമെന്ന് പഠിപ്പിച്ച, പ്രവാചക ജന്മ ദിനത്തിൽ തന്നെ ഏറെ മനോഹരമായ സ്നേഹ സമ്മാനം നൽകിയ സംഭവം ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഇതാണ് മലപ്പുറത്തിന്റെയും കേരളത്തിന്റെയും യഥാർത്ഥ സ്റ്റോറി യെന്ന തരത്തിൽ വീഡിയോ നിരവധി പേരാണ് പങ്ക് വെക്കുന്നത്. നോട്ടുമാലയിടുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

മലപ്പുറത്ത് നിന്നുള്ള ആ വൈറൽ വീഡിയോ കാണാം 👇

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

സോഷ്യൽ മീഡിയയിൽ വന്ന ശ്രദ്ധേയമായൊരു പോസ്റ്റ് വായിക്കാം👇

നബിദിനം ആഘോഷത്തിന്റെ മതപരമായ സാധ്യതകളെക്കുറിച്ച് തർക്കമുണ്ടാകാം, പക്ഷെ അതിൻ്റെ രാഷ്ട്രീയ സാധ്യതകളെക്കുറിച്ച്…

Posted by Ajmal Sabu on Thursday, 28 September 2023