കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം 54 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. മലപ്പുറം സ്വദേശി നിധീഷ് എന്നയാളെയാണ് പിടികൂടിയത്. ഇയാളുടെ നീക്കത്തില്‍ സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ കൂടുതല്‍ പരിശോധന നടത്തിയപ്പോളാണ് ഇത്രയും വലിയ തുകടുയെ സ്വർണ്ണം പിടികൂടിയത്.
1164.47 ഗ്രാം സ്വര്‍ണ മിശ്രിതമാണ് ഇയാളിൽ നിന്ന് പിടികൂടിയത്. സ്വര്‍ണം മിശ്രിതം നിറച്ച കാപ്‌സ്യൂളുകള്‍ മലദ്വാരത്തിലൂടെ കടത്തി,ഒളിപ്പിച്ച രീതിയിലായിരുന്നു. ഷാര്‍ജയില്‍നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ വന്ന യാത്രക്കാരനായിരുന്നു നിധീഷ്. സ്വര്‍ണം നാല് കാപ്‌സ്യൂസ്യൂള്് രൂപത്തിലുള്ള കോഴിമുട്ട സൈസിലായിരുന്നു സ്വർണ്ണ മിശ്രിതം. ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആംഭിച്ചിട്ടുണ്ട്.