പണം വാങ്ങി പ്രവാസിയുടെ ഭാര്യക്ക് വ്യാജ എക്‌സിറ്റ് നൽകിയ രണ്ടു ജവാസാത്ത് ഉദ്യോഗസ്ഥർ അറസ്റ്റിൽ

0
3039

ജിദ്ദ: പണം വാങ്ങി പ്രവാസിയുടെ ഭാര്യക്ക് വ്യാജ എക്‌സിറ്റ് നൽകിയ രണ്ടു ജവാസാത്ത് ഉദ്യോഗസ്ഥരെ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി (നസാഹ) അറസ്റ്റ് ചെയ്തു.

ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള കരാര്‍ നടപ്പാക്കിയ വകയിലുള്ള കുടിശ്ശിക അനുവദിക്കാനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിന് പകരം സ്വകാര്യ കമ്പനി ജീവനക്കാരനായ വിദേശിയില്‍ നിന്ന് 5,09,000 റിയാല്‍ കൈക്കൂലി സ്വീകരിച്ച ലെഫ്. കേണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് അറസ്റ്റ് ചെയ്തു.

സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റില്‍ ഡയറക്ട് പര്‍ച്ചേയ്‌സിംഗ് കമ്മിറ്റി പ്രസിഡന്റായാണ് പ്രതിയായ ഉദ്യോഗസ്ഥന്‍ സേവനമനുഷ്ഠിച്ചിരുന്നത്. ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കിയ വിദേശിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.