റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ അതിഥി രാജ്യം ഒമാൻ

0
1053

റിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ അതിഥി രാജ്യം ഒമാൻ. സഊദി ലിറ്ററേച്ചർ, പബ്ലിഷിങ്, ട്രാൻസലേഷൻ അതോറിറ്റി സംഘടിപ്പിക്കുന്ന മേള ഈ മാസം 28 മുതൽ ഒക്ടോബർ ഏഴ് വരെ റിയാദിലെ കിങ് സഊദ് യൂനിവേഴ്‌സിറ്റി കാമ്പസിലാണ് നടക്കുന്നത്. ‘പ്രചോദിപ്പിക്കുന്ന ലക്ഷ്യസ്ഥാനം’ എന്ന ശീർഷകത്തിലാണ് ഇത്തവണത്തെ മേള. 

ഇരു സഹോദര രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ചരിത്രപരമായ സൗഹൃദത്തിൻറെയും ശക്തമായ സാഹോദര്യ ബന്ധങ്ങളുടെയും നിറവിലാണ് ഒമാൻ പ്രദർശനത്തിൽ പങ്കെടുക്കുന്നത്.
കൂടാതെ സൗദിയും ഒമാനും തമ്മിലുള്ള സാംസ്കാരിക വിനിമയവും സഹകരണവും ഇത് പ്രതിഫലിപ്പിക്കുന്നു. പുസ്തകങ്ങളും കൈയെഴുത്തുപ്രതികളും ഉൾക്കൊള്ളുന്ന ഒമാന്‍റെ  വലിയൊരു പവലിയൻ മേളയിലുണ്ടാകും. ഒമാനി സംസ്‌കാരത്തിെൻറ നിരവധി പ്രതീകങ്ങൾ അവതരിപ്പിക്കപ്പെടും.