27 കോടിയുടെ സാമ്പത്തിക തട്ടിപ്പ്; പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രവാസി പിടിയില്‍

0
1593

കുവൈത്ത് സിറ്റി: കുവൈത്തില്‍
പത്ത് ലക്ഷം ദിനാറിന്റെ (27 കോടി ഇന്ത്യന്‍ രൂപ) സാമ്പത്തിക കുറ്റകൃത്യ കേസുകളില്‍ പ്രതിയായ ഇന്ത്യക്കാരന്‍ പിടിയില്‍. തട്ടിപ്പ്, മോഷണം, വിശ്വാസ വഞ്ചന എന്നിവയടക്കം 38 കേസുകളാണ് പ്രതിക്കെതിരെ ചുമത്തിയത്.

നേരത്തെ 16 കേസുകളില്‍ തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു ഇയാള്‍. സബാഹ് അല്‍ നാസര്‍ പ്രദേശത്ത് നിന്നാണ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ പ്രതിയെ പിടികൂടിയത്.

സബാഹ് അല്‍ നാസറില്‍ നടത്തിയ പരിശോധനയില്‍ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വിസ കാലാവധി കഴിഞ്ഞ ശേഷവും ഒമ്പത് വര്‍ഷമായി അനധികൃത താമസക്കാരനായി കഴിയുകയായിരുന്നു പ്രതി. ഇയാളെ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.