കുടുംബത്തെ ബന്ദിയാക്കി 3 സ്ത്രീകളെ കൂട്ടബലാത്സംഗം

0
4020

ചണ്ഡീഖഡ്: കുടുംബത്തെ ബന്ദിയാക്കി 3 സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു.
ആയുധങ്ങളുമായി എത്തിയ സംഘം വീട്ടിൽ കയറി മൂന്ന് സ്ത്രീകളെ കൂട്ട ബാത്സംഗം ചെയ്യുകയായിരുന്നു.

ഹരിയാനയിലാണ് ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തോട് കൊടും ക്രൂരത നടന്നത്. അതിക്രമം നടത്തിയത് നാല് പേരടങ്ങുന്ന സംഘമാണെന്നാണ് വിവരം. കുടുംബാംഗങ്ങളെ ബന്ദികളാക്കിയ ശേഷമായിരുന്നു ഈ സംഘം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തത്.

ഹരിയാനയിലെ പാനിപ്പത്തിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ആയുധങ്ങുമായി എത്തിയ സംഘമാണ് അതിക്രമം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇതര സംസ്ഥാന തൊഴിലാളികളുടെ കുടുംബമാണ് അതിക്രമത്തിന് ഇരയായതെന്നും പൊലീസ് വിവരിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്നും അന്വേഷണം ഊർജ്ജിതമാണെന്നും പൊലീസ് വ്യക്തമാക്കി.