സഊദിയിൽ കൊലക്കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കി

0
1779

നജ്‌റാൻ: സഊദിയിൽ കൊലക്കേസ് പ്രതികളായ രണ്ടു സൗദി പൗരന്മാർക്ക് നജ്‌റാനിലും കിഴക്കൻ പ്രവിശ്യയിലും വധശിക്ഷ നടപ്പാക്കി.

സൗദി പൗരൻ മുഈദ് ബിൻ അബ്ദുല്ല ബിൻ മുഹ്‌സിൻ അൽയാമിയെ തർക്കത്തെ തുടർന്ന് വെടിവെച്ചും കുത്തിയും കൊലപ്പെടുത്തിയ മുഹമ്മദ് ബിൻ മുർസൽ ബിൻ അലി ആലുരിസ്ഖിന് നജ്‌റാനിലും സൗദി പൗരൻ സഅദ് ബിൻ ഫരീദ് ബിൻ മുഹമ്മദ് അൽശഹ്‌റാനിയെ തർക്കത്തെ തുടർന്ന് വെടിവെച്ചു കൊലപ്പെടുത്തിയ അബ്ദുൽ അസീസ് ബിൻ സഈദ് ബിൻ മുഹമ്മദ് അൽഖഹ്താനിക്ക് കിഴക്കൻ പ്രവിശ്യയിലുമാണ് ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.