വരുന്നൂ സഊദിയിൽ വിഷൻ 2040, വിഷൻ 2030ന് തുടർച്ച; മോഡേൺ സഊദി എങ്ങനെയാണെന്ന് വ്യക്തമാക്കി കിരീടവകാശി

0
2039

നിയോം സിറ്റി: വിഷൻ 2040 ഉടൻ പ്രഖ്യാപിക്കുമെന്ന് സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
വിഷൻ 2030 പദ്ധതി ആസൂത്രണം ചെയ്തതു പ്രകാരമുള്ള ചില കാര്യങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. 2024 ആദ്യ പകുതിയിൽ അവ പൂർത്തിയാക്കും. ഇതിനു ശേഷം വിഷൻ 2040 പദ്ധതിക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കും.

നിയോം സിറ്റിയിൽ ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കിരീടാവകാശി ഇക്കാര്യം പറഞ്ഞത്. 2027 ലോ 2028 ലോ വിഷൻ 2040 പദ്ധതി പ്രഖ്യാപിക്കും. ഇതിന് വേണ്ടിയാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും എം.ബി.എസ് പറഞ്ഞു.

2019 നു ശേഷം ആദ്യമായാണ് ഒരു മുൻനിര അമേരിക്കൻ മാധ്യമത്തിന് സൗദി കിരീടാവകാശി പ്രത്യേക അഭിമുഖം നൽകുന്നത്. 21-ാം നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ മെച്ചമുണ്ടാക്കിയ, നേട്ടം കൊയ്ത രാജ്യം സൗദി അറേബ്യയാണ്. ടൂറിസം മേഖലയിൽ അടക്കം വൻ പുരോഗതിയാണ് രാജ്യം കൈവരിച്ചത്.

വിനോദ സഞ്ചാര വ്യവസായ മേഖലയിൽ സൗദി അറേബ്യ നടത്തിയ വലിയ നിക്ഷേപങ്ങൾ മൊത്തം ആഭ്യന്തരോൽപാദനത്തിൽ ടൂറിസം മേഖലയുടെ സംഭാവന മൂന്നു ശതമാനത്തിൽ നിന്ന് ഏഴു ശതമാനമായി ഉയർത്താൻ സഹായിച്ചുവെന്നും കിരീടാവകാശി വ്യക്തമാക്കി.