റിയാദ്: സഊദി ടൂറിസം 40 ദശലക്ഷം സന്ദർശകരെ ആകർഷിച്ചിട്ടുണ്ടെന്നും 2030-ൽ 100 മുതൽ 150 ദശലക്ഷം വരെയാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്നും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് പറഞ്ഞു.
ഫോക്സ് ന്യൂസുമായുള്ള അഭിമുഖത്തിൽ, ടൂറിസത്തിലെ ഞങ്ങളുടെ നിക്ഷേപം മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിലേക്കുള്ള സംഭാവന 3% ൽ നിന്ന് 7% ആയി വർദ്ധിപ്പിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യം സന്ദർശിക്കാൻ മടിക്കുന്നവരെ കുറിച്ച്, 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയഗാഥയാണ് സഊദി അറേബ്യയെന്ന് കിരീടാവകാശി പറഞ്ഞു.