“ഞാൻ പുറത്തായിരിക്കുമ്പോൾ, നടക്കാനും ഡൈവിംഗ് ചെയ്യാനും പ്രകൃതി ആസ്വദിക്കാനും ഇഷ്ടപ്പെടുന്നു” ; മുഹമ്മദ് ബിൻ സൽമാൻ

0
1683

ജിദ്ദ: സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് തന്റെ ഒഴിവു സമയം എങ്ങനെ ചെലവഴിക്കുന്നുവെന്ന് വിശദീകരിച്ചു.

തന്റെ കുട്ടികളുമായും സുഹൃത്തുക്കളുമായും കുറച്ച് സമയത്തേക്ക് ചില വീഡിയോ ഗെയിമുകൾ കളിക്കാറുണ്ടെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

“ഞാൻ പുറത്തായിരിക്കുമ്പോൾ, നടക്കാനും ഡൈവിംഗ് ചെയ്യാനും പ്രകൃതി ആസ്വദിക്കാനും ഇഷ്ടപ്പെടുന്നു” എന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ഗോൾഫ്, പാഡൽ, ബാസ്കറ്റ്ബോൾ മുതലായവകളിക്കാറുണ്ടെന്നും എന്നാൽ പ്രധാന കാര്യം നടത്തവും ഡൈവിംഗുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.